newsroom@amcainnews.com

സമയം അതിക്രമിക്കുകയാണെന്ന് ഇറാന് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്‌ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പ്രതിസന്ധിയിലായ പശ്ചാത്തലത്തിൽ, ശക്തമായ മുന്നറിയിപ്പുമായി യു.എസ്‌  പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള സമാധാന കരാറിലെത്താനുള്ള സമയം അതിവേഗം അവസാനിക്കുകയാണെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’വഴിയാണ് ട്രംപ് ഇറാനെതിരെ ആഞ്ഞടിച്ചത്. “അവർ കാര്യങ്ങൾ വേഗത്തിലാക്കുന്നതാണ് നല്ലത്, വളരെ വേഗത്തിൽ! അല്ലെങ്കിൽ അവശേഷിക്കാൻ ഒന്നും തന്നെ ഉണ്ടാകില്ല. സമയം വളരെ വിലപ്പെട്ടതാണ്,” എന്നായിരുന്നു ട്രംപ് കുറിച്ചത്‌.

യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ‘അസംബന്ധം’എന്ന് ട്രംപ് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ഈ പുതിയ ഭീഷണി. ഞായറാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് ഫോണിൽ സംസാരിക്കാനിരിക്കെയാണ് ഈ പ്രതികരണം പുറത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

അമേരിക്കയുടെ ഭാഗത്തുനിന്ന് യാതൊരുവിധ വിട്ടുവീഴ്ചകളും ഉണ്ടാകാത്തതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണമെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയു‌ടെ ഈ പിടിവാശി ചർച്ചകളെ പ്രതിസന്ധിയിലാക്കുമെന്ന് ഇറാന്റെ മെഹർ (Mehr) വാർത്താ ഏജൻസി വ്യക്തമാക്കി. അതേസമയം, തങ്ങൾ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ തികച്ചും ഉത്തരവാദിത്തമുള്ളതും ഉദാരവുമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് അവകാശപ്പെട്ടു.  എല്ലാ മേഖലകളിലും യുദ്ധം ഉടനടി അവസാനിപ്പിക്കുക (ലെബനനിലെ ഹിസ്ബുള്ളയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണം ഉൾപ്പെടെ), ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള യുഎസ് നാവിക ഉപരോധം പിൻവലിക്കുക,

ഇറാനെതിരെ ഇനി ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകുക, യുദ്ധക്കെടുതികൾക്ക് നഷ്ടപരിഹാരം നൽകുക,

ഹോർമുസ് കടലിടുക്കിന് മേലുള്ള ഇറാന്റെ പരമാധികാരം അംഗീകരിക്കുക എന്നിവയാണ്‌ ഇറാൻ്റെ ആവശ്യങ്ങൾ.

അതേ സമയം  ഇറാന്റെ നിർദ്ദേശങ്ങൾക്ക് മറുപടിയായി അഞ്ച് കടുത്ത നിബന്ധനകളാണ് വാഷിംഗ്‌ടൺ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാന്റെ ഫാർസ് (Fars) വാർത്താ ഏജൻസി നൽകുന്ന വിവരങ്ങൾ പ്രകാരം

ഇറാൻ തങ്ങളുടെ ആണവ നിലയങ്ങളിൽ ഒന്നുമാത്രം നിലനിർത്തുക, ഉന്നത നിലവാരത്തിൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം മുഴുവൻ അമേരിക്കയ്ക്ക് കൈമാറുക എന്നിവയാണവ. ട്രംപ് കഴിഞ്ഞദിവസം നൽകിയ ഒരു സൂചന പ്രകാരം, ഇറാന്റെ ആണവ പദ്ധതികൾ പൂർണ്ണമായി നിർത്തലാക്കുന്നതിന് പകരം 20 വർഷത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചാലും യുഎസ് അംഗീകരിച്ചേക്കുമെന്നാണ് അറിയുന്നത്. ഇത് മുൻ നിലപാടുകളിൽ നിന്നുള്ള നേരിയ മാറ്റമായി വിലയിരുത്തപ്പെടുന്നു. നിലവിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നത്. എന്നാൽ ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനാൽ സമാധാന ചർച്ചകൾ ഇപ്പോഴും വലിയ അനിശ്ചിതത്വത്തിലാണ്.

You might also like
Deportation threat faced by Blerim Skoro, a former US intelligence agent

യു.എസ് രഹസ്യാന്വേഷണ ഏജന്റുമായിരുന്ന ബ്ലെറിം സ്കോറോ നേരിടുന്ന നാടുകടത്തൽ ഭീഷണി

മലയാളി യുവാവ് ന്യൂയോർക്കിൽ അന്തരിച്ചു

Venezuelans and Cubans among deportees to Liberia under Trump deal, official says

ട്രംപ് ഭരണകൂടത്തിന്റെ കരാർ പ്രകാരം ലൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടവരിൽ വെനസ്വേലക്കാരും ക്യൂബൻ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥൻ

Morning prayers disrupted as two men are stabbed at Edmonton Sikh temple

എഡ്മണ്ടൻ സിഖ് ക്ഷേത്രത്തിൽ പ്രഭാത പ്രാർത്ഥന തടസ്സപ്പെടുത്തി കുത്തേറ്റ് രണ്ട് പേർക്ക് പരിക്ക്

PM Carney asks premiers to remove U.S. booze ban as officials try to finalize trade deal

വ്യാപാര കരാർ അന്തിമമാക്കാൻ ശ്രമങ്ങൾ നടക്കവേ യുഎസ് മദ്യത്തിൻമേലുള്ള നിരോധനം നീക്കാൻ പ്രീമിയർമാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മാർക്ക് കാർണി

നിജ്ജാർ വധം: ഇന്ത്യയ്ക്ക് പങ്കില്ലെന്ന് ആവർത്തിച്ച് സഞ്ജയ് വർമ്മ

Top Picks for You
Top Picks for You