newsroom@amcainnews.com

ഡൽഹി സർവകലാശാലാ അധ്യാപിക ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ

കിഴക്കൻ ഡൽഹിയിലെ വസുന്ധര എൻക്ലേവിലുള്ള സത്യം അപ്പാർട്മെന്റിൽ ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലെ ശിവാജി കോളജ് അസിസ്റ്റന്റ് പ്രഫസറായ ദേവോസ്മിത പോളിനെ മരിച്ച നിലയിൽ കണ്ടെത്തി. തലയിൽ ആഴത്തിലുള്ള മുറിവുകളോടെയും കൈഞരമ്പുകൾ മുറിച്ച നിലയിലുമായിരുന്നു മൃതദേഹം. ഭർത്താവ് ബംഗളൂരുവിലായതിനാൽ ഈ ഫ്ലാറ്റിൽ ഇവർ ഒറ്റയ്ക്കായിരുന്നു താമസം.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2.35 ഓടെയാണ് സംഭവം പുറംലോകമറിയുന്നതും തുടർന്ന് ന്യൂ അശോക് നഗർ പൊലീസിൽ വിവരമറിയിക്കുന്നതും. രാവിലെ മുതൽ ദേവോസ്മിതയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് സഹോദരിയായ ദേവരതി പോൾ (49) ഫ്ലാറ്റിലേക്ക് അന്വേഷിച്ചെത്തുകയായിരുന്നു. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്ന ഫ്ലാറ്റിന്റെ പൂട്ട് തകർത്ത് അകത്തുകയറിയപ്പോഴാണ് ചോര വാർന്ന നിലയിൽ സഹോദരിയുടെ മൃതദേഹം ദേവരതി കാണുന്നത്. തുടർന്ന് ഇവർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

You might also like
Canada Tightens Work Permit Rules: Foreign Nationals Can No Longer Apply Before Joining Overseas Employer

കാനഡ വർക്ക് പെർമിറ്റ് ചട്ടങ്ങൾ കർശനമാക്കി: വിദേശ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് അപേക്ഷിക്കാനാകില്ല

ഡാലസ് ക്രിസ്തുരാജ ഇടവകയിൽ ഗ്രാൻഡ് പേരന്‍റസ് ഡേ ആഘോഷിച്ചു

Setback for international students in Canada: Post-graduation work permits rejected

കാനഡയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് തിരിച്ചടി: പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റുകൾ നിരസിക്കപ്പെടുന്നു

7 വർഷം താമസിച്ചാൽ ഗ്രീൻ കാർഡ്; പുതിയ ബിൽ അവതരിപ്പിച്ച് ഡെമോക്രാറ്റിക് സെനറ്റർ

Revolutionary Changes in the Income Tax Sector Powered by AI

എ.ഐ. കരുത്തിൽ ആദായനികുതി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ

ന്യൂയോര്‍ക്കില്‍ ലെജിയോണയേഴ്‌സ് അണുബാധ: മരണം ആറായി, 90 കേസുകള്‍ സ്ഥിരീകരിച്ചു

Top Picks for You
Top Picks for You