newsroom@amcainnews.com

കുറ്റകൃത്യങ്ങളും സുരക്ഷാ പ്രശ്നങ്ങളും വർധിക്കുന്നു; മെക്സിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക്, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുമായി കാനഡ

മെക്സിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക്, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന യാത്രാ മുന്നറിയിപ്പുമായി കാനഡ. ഈ രാജ്യങ്ങളിലെ പ്രശസ്തമായ ബീച്ചകൾ ഉൾപ്പടെയുള്ള ചില വിനോദസഞ്ചാര മേഖലകളിൽ, കുറ്റകൃത്യങ്ങളും സുരക്ഷാ പ്രശ്നങ്ങളും വർധിച്ചിട്ടുണ്ട് എന്ന് മുന്നറിയിപ്പിൽ പറയുന്നു. അതിനാൽ യാത്രക്കാർ എപ്പോഴും ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിലുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കണമെന്നും, പ്രാദേശിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും കനേഡിയൻ സർക്കാർ ആവശ്യപ്പെട്ടു.

കവർച്ച, ആക്രമണം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ ശ്രദ്ധിക്കണമെന്ന് കാനഡക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രിയിലോ ഒറ്റപ്പെട്ട സ്ഥലങ്ങളിലോ ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. റിസോർട്ടുകൾ, വിമാനത്താവളങ്ങൾ, പൊതുഗതാഗത മാർഗ്ഗങ്ങൾ എന്നിവയ്ക്ക് സമീപവും കുറ്റകൃത്യങ്ങൾ സംഭവിക്കുന്നുണ്ടെന്നും, ഇത് വിദൂര പ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങുന്നില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു. അതിനാൽ യാത്ര രജിസ്റ്റർ ചെയ്യണമെന്നും, പ്രധാനപ്പെട്ട രേഖകളുടെ പകർപ്പുകൾ സൂക്ഷിക്കണമെന്നും യാത്രാ മുന്നറിയിപ്പിലുണ്ട്. കാനഡയിലുള്ള കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ യാത്രാ പദ്ധതികൾ പങ്കുവയ്ക്കണം. കൂടുതൽ പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കൈയിൽ കരുതുന്നത് ഒഴിവാക്കുന്നതും നല്ലതാണ്.

യാത്ര ബുക്ക് ചെയ്യുന്നതിനോ ആരംഭിക്കുന്നതിനോ മുമ്പ് കാനഡക്കാർ ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റിലെ മുഴുവൻ യാത്രാ മുന്നറിയിപ്പും പരിശോധിക്കണം. സുരക്ഷാ സാഹചര്യം മെച്ചപ്പെടുകയോ മോശമാവുകയോ ചെയ്താൽ മുന്നറിയിപ്പിൽ വേഗത്തിൽ മാറ്റങ്ങൾ വരാം. അതിനാൽ യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് യാത്രക്കാർ അത് വീണ്ടും പരിശോധിക്കണമെന്നും കാനഡ സർക്കാർ പുറത്തിറക്കിയ യാത്രാ മുന്നറിയിപ്പിലുണ്ട്.

You might also like

‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്

Canada checking whether Netanyahu will fly through its airspace: Foreign minister

കാനഡയുടെ വ്യോമാതിർത്തി വഴി ബെന്യാമിൻ നെതന്യാഹു സഞ്ചരിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നു: വിദേശകാര്യ മന്ത്രി

Masinagudi trip: Strict restrictions and entry ban for tourists

മസിനഗുഡി യാത്ര: സഞ്ചാരികൾക്ക് കർശന നിയന്ത്രണങ്ങളും പ്രവേശന വിലക്കും

Protest against media ban: TV channels boycott White House event

മാധ്യമവിലക്കിൽ പ്രതിഷേധം: വൈറ്റ് ഹൗസ് ചടങ്ങ് ചാനലുകൾ ബഹിഷ്കരിച്ചു

കാനഡയിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു, ഭർത്താവ് അറസ്റ്റിൽ

Former U of Manitoba law dean arrested in France, faces extradition to Canada: police

മനിറ്റോബ സർവകലാശാല മുൻ ലോ ഡീൻ ഫ്രാൻസിൽ അറസ്റ്റിൽ; കാനഡയിലേക്ക് നാടുകടത്താൻ നടപടികൾ: പൊലീസ്

Top Picks for You
Top Picks for You