newsroom@amcainnews.com

ആൽബർട്ടയെ കാനഡയിൽനിന്ന് വേർപെടുത്തുന്നതിനായുള്ള റഫറണ്ടത്തിലെ ചോദ്യങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് കോടതി

ൽബെർട്ടയെ കാനഡയിൽനിന്ന് വേർപെടുത്തുന്നതിനായി ഒരു കൂട്ടം പൗരന്മാർ നിർദ്ദേശിച്ച റഫറണ്ടത്തിലെ ചോദ്യങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. കാനഡയിലെ കിംഗ്‌സ് ബെഞ്ച് കോടതിയുടേതാണ് ഈ സുപ്രധാന വിധി. ഈ ചോദ്യം കാനഡയുടെ ഭരണഘടന നിയമങ്ങളെ ലംഘിക്കുന്നതാണെന്നും, പ്രത്യേകിച്ച് ആദിവാസികളുടെയും മറ്റു വിഭാഗങ്ങളുടെയും കരാർ അവകാശങ്ങൾ ഒരു സ്വതന്ത്ര ആൽബർട്ടയിൽ ഉറപ്പാക്കാൻ കഴിയില്ലന്നുമാണ് കോടതിയുടെ വിശദീകരണം.

ആൽബർട്ട ഒരു പരമാധികാര രാജ്യമായി കാനഡ വിട്ടുപോകണമോ എന്ന് ചോദിച്ചുകൊണ്ട് ആൽബർട്ട പ്രോസ്പെരിറ്റി പ്രോജക്റ്റ് നൽകിയ ചോദ്യമാണ് കേസിന് ആധാരം.നിലവിലെ Citizen Initiative Act ഉപയോഗിച്ച് ഇങ്ങനെയൊരു ഭരണഘടനാപരമായ മാറ്റത്തിന് ഹിതപരിശോധന നടത്താൻ സാധാരണ പൗരന്മാർക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

ഈ വിധി, കാനഡയിൽ നിന്ന് വേർപിരിയൽ ആവശ്യപ്പെട്ടവർക്ക് തിരിച്ചടിയായി. തൻ്റെ വിധി ഒരിക്കലും ഒരു വിഭജന റഫറണ്ടം നടത്തുന്നതിൽ നിന്ന് തടയുന്നില്ലെന്നും, എന്നാൽ നിലവിലെ Citizen Initiative Act പൗരന്മാർക്ക് സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു നടപടി ആരംഭിക്കാൻ അധികാരം നൽകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം റഫറണ്ടം ചോദ്യങ്ങളിൽ കോടതികളുടെ ഇടപെടൽ തടഞ്ഞുകൊണ്ടുള്ള ഒരു പുതിയ ബിൽ യു.സി.പി. സർക്കാർ കഴിഞ്ഞ വ്യാഴാഴ്ച കൊണ്ടുവന്നതിനെയും ജഡ്ജി വിമർശിച്ചു.

You might also like

നാടുകടത്തൽ ഭീതിയിൽ ആയിരങ്ങൾ: 3,717 ഇന്ത്യൻ പൗരന്മാരെ പുറത്താക്കി കാനഡ

Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

Top Picks for You
Top Picks for You