ബ്രിട്ടിഷ് കൊളംബിയയിലെ മേപ്പിൾ റിഡ്ജ് മേഖലയിൽ കള്ളനോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നതായി ആർസിഎംപി മുന്നറിയിപ്പ് നൽകി. പ്രാദേശിക വ്യപാര സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് കള്ളനോട്ടുകൾ വിതരണം ചെയ്യുന്ന സംഘം പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ കള്ളനോട്ടുകൾ നിരവധി പരാതികൾ ലഭിച്ചതായും പോലീസ് അറിയിച്ചു. പ്രധാനമായും 20, 50, 100 കനേഡിയൻ ഡോളറിന്റെ വ്യാജ നോട്ടുകളാണ് പ്രചരിക്കുന്നത്.
നോട്ടുകളിലെ സുരക്ഷാ സവിശേഷതകളും ഹോളോഗ്രാമുകളും കൃത്യമായി പരിശോധിച്ച് മാത്രം പണമിടപാടുകൾ നടത്തണം. കൂടാതെ വ്യാജ നോട്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി പോലീസിനെ വിവരമറിയിക്കണമെന്നും അധികൃതർ നിദ്ദേശിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മേപ്പിൾ റിഡ്ജ് ആർസിഎംപി അറിയിച്ചു.







