newsroom@amcainnews.com

കാനഡ താൽക്കാലിക വിദേശ തൊഴിലാളി പരിപാടി അവസാനിപ്പിക്കണമെന്ന് കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ

ഓട്ടവ: കാനഡ താൽക്കാലിക വിദേശ തൊഴിലാളി പരിപാടി അവസാനിപ്പിക്കണമെന്ന് കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ. നമ്മുടെ യുവാക്കളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് നിർണായക നടപടി സ്വീകരിക്കേണ്ട സമയമാണിത് എന്ന് പൊയ്‌ലിവ്രെ പറഞ്ഞു. പുതിയ TFW പെർമിറ്റുകൾ നൽകുന്നത് ഉടൻ നിർത്തണം. വേതനം കുറയ്ക്കുകയും അവസരങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്ന ഈ പരിപാടി അവസാനിപ്പിക്കണമെന്ന് പൊയിലീവ്രെ സർക്കാരിനോട് വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

താൽക്കാലിക വിദേശ തൊഴിലാളി പരിപാടി ശാശ്വതമായി നിർത്തലാക്കണമെന്ന് പൊയ്‌ലിവ്രെ പറഞ്ഞു. പകരം, കാർഷിക ജോലികൾക്കായി മാത്രമായി ഒരു പുതിയ പരിപാടി തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താത്കാലിക വിദേശ തൊഴിലാളി പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. കൂലി കുറഞ്ഞ തൊഴിലാളികളെ ഉപയോഗിക്കുന്നത് പ്രാദേശിക സമൂഹങ്ങളിൽ വേതനം ഉയരുന്നത് തടയാൻ ഇടയാക്കുന്നുവെന്നാണ് പലരും ആരോപിക്കുന്നത്. ഈ വർഷം താൽക്കാലിക വിദേശ തൊഴിലാളി പദ്ധതിയിലൂടെ 82,000 പുതിയ കുടിയേറ്റക്കാരെ പ്രവേശിപ്പിക്കാനാണ് കാനഡ ലക്ഷ്യമിടുന്നതെന്നാണ് ഫെഡറൽ ഡാറ്റകൾ സൂചിപ്പിക്കുന്നത്. പ്രോഗ്രാമിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി കഴിഞ്ഞ വർഷം, ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

You might also like
Serial killer 'Mosquito', who shook Brazil, arrested

ബ്രസീലിനെ നടുക്കിയ സീരിയൽ കില്ലർ ‘കൊതുക്’ പിടിയിൽ

കാൽഗറിയിൽ മലയാളി ജിജു മാത്യു നിര്യാതനായി

വൻകൂവർ ദ്വീപിൽ കാട്ടുതീ പടരുന്നു: ജാഗ്രതാ നിർദ്ദേശം നൽകി വൈൽഡ്‌ഫയർ സർവീസ്

Toronto businesses raise tariff, supply chain concerns at mayor’s roundtable

ടൊറന്റോ ബിസിനസ്സ് റൗണ്ട് ടേബിൾ: താരിഫുകളും സപ്ലൈ ചെയിൻ ആശങ്കകളും ഉയർത്തി വ്യാപാരികൾ

Artificial Intelligence Name Change: Reality and Challenges

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പേരുമാറ്റം: യാഥാർത്ഥ്യവും വെല്ലുവിളികളും

Brutal stray dog attack while playing in the courtyard; 6th-grade student's finger bitten off

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണം; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ കടിച്ചെടുത്തു

Top Picks for You
Top Picks for You