newsroom@amcainnews.com

വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു; വിരമിക്കാൻ രണ്ട് വർഷം ബാക്കി നിൽക്കെ സിഐക്ക് പണി കിട്ടി

Cheated with Promise of Marriage; CI Penalized with Just Two Years Left for Retirement

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്ത പത്തനംതിട്ട ഡിസിആർബി സിഐ ടി.കെ.വിനോദ് കൃഷ്ണയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സർവീസിൽ നിന്ന് വിരമിക്കാൻ ഇനി രണ്ട് വർഷം മാത്രം ബാക്കിയുള്ളപ്പോഴാണ് ഉദ്യോഗസ്ഥനെതിരെ പോലീസ് നടപടിയെടുത്തിരിക്കുന്നത്.

എലവുംതിട്ടയിൽ സിഐ ആയി സേവനമനുഷ്ഠിക്കവെയാണ് വിനോദ് കൃഷ്ണ പരാതിക്കാരിയായ യുവതിയുമായി സൗഹൃദത്തിലാകുന്നത്. തുടർന്ന്, സ്വന്തം ഭാര്യയുമായുള്ള വിവാഹബന്ധം നിയമപരമായി വേർപ്പെടുത്തിയ ശേഷം യുവതിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകുകയായിരുന്നു. ഈ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം പേരൂർക്കടയിൽ സിഐ ആയിരുന്ന സമയത്ത് അദ്ദേഹം യുവതിയെ അവിടെ ഒപ്പം താമസിപ്പിച്ചു.

എന്നാൽ, പിന്നീട് പറഞ്ഞ വാഗ്ദാനത്തിൽ നിന്ന് സിഐ പിന്മാറാൻ തുടങ്ങിയതോടെയാണ് യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകാൻ തയ്യാറായത്. യുവതിയുടെ പരാതി അന്വേഷിച്ച് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് ഉദ്യോഗസ്ഥനെതിരെ സസ്‌പെൻഷൻ നടപടിയുണ്ടായത്.

You might also like
Another doctor assaulted in Maharashtra, this time in front of 5 policemen

മഹാരാഷ്ട്രയിൽ മറ്റൊരു ഡോക്ടർക്ക് കൂടി മർദ്ദനം; സംഭവം 5 പോലീസുകാരുടെ മുന്നിൽ വെച്ച്

ഷിക്കാഗോ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചു: യാത്രക്കാര്‍ സുരക്ഷിതര്‍

യുഎസിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ വരവിൽ തുടർച്ചയായ മൂന്നാം വർഷവും വൻ ഇടിവ്

Carney says Trump’s tariffs hurt Americans as US Embassy alleges Canadian interference

ട്രംപിന്റെ തീരുവകൾ അമേരിക്കക്കാർക്ക് തിരിച്ചടിയാകുന്നുവെന്ന് കാർണി; കാനഡ ഇടപെടൽ നടത്തുന്നുവെന്ന് യു.എസ് എംബസിയുടെ ആരോപണം

Netanyahu's special invite to PM Modi: Indian Flydubai pilot whose courage won hearts to join Israel's I-Day celebrations

പിഎം മോദിക്ക് നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം; ജനഹൃദയങ്ങൾ കവർന്ന ധീരനായ ഇന്ത്യൻ ഫ്ലൈദുബായ് പൈലറ്റ് ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കാളിയാകും

കനേഡിയൻ മിറർ റിഫ്ലക്ഷന്‍റെ ഏഴാമത് വാർഷികം ഗംഭീരമായി

Top Picks for You
Top Picks for You