newsroom@amcainnews.com

കാർണി മന്ത്രിസഭയിൽ അഴിച്ചുപണി: മാർക്ക് മില്ലർ മന്ത്രിപദവിലേക്ക്

മുൻ പരിസ്ഥിതി മന്ത്രി സ്റ്റീവൻ ഗിൽബോൾട്ടിന്റെ രാജിക്ക് പിന്നാലെ പ്രധാനമന്ത്രി മാർക്ക് കാർണി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയിൽ ഇമിഗ്രേഷൻ മന്ത്രിയായിരുന്ന മാർക്ക് മില്ലറെ തിരികെ കൊണ്ടുവന്നതാണ് പ്രധാന മാറ്റം. സ്റ്റീവൻ ഗിൽബോൾട്ടിന്റെ വകുപ്പായ കനേഡിയൻ ഐഡന്റിറ്റി ആൻഡ് കൾച്ചർ മന്ത്രി എന്ന സുപ്രധാന വകുപ്പും അതോടൊപ്പം ഔദ്യോഗിക ഭാഷകളുടെ ചുമതലയുള്ള മന്ത്രി എന്ന പദവിയും മില്ലർക്ക് ലഭിച്ചു. ഇതോടൊപ്പം ഗവൺമെന്റ് ട്രാൻസ്ഫോർമേഷൻ, പൊതുമരാമത്ത്, സംഭരണ വകുപ്പ്‌ ​​മന്ത്രിയായ ജോയൽ ലൈറ്റ്ബൗണ്ടിന് ഗിൽബോൾട്ട് സ്ഥാനമൊഴിഞ്ഞ കെബെക്ക്‌ ലെഫ്റ്റനന്റ് പദവി നൽകി. നിലവിലെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രിയായ ജൂലി ഡാബ്രൂസിന്‌ നാച്വർ ഫയൽ കൈകാര്യം ചെയ്യാനുള്ള അധിക ചുമതലയും ലഭിച്ചു. റിഡ്യൂ ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് മാർക്ക്‌ കാർണി സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചത്.

ഫെഡറൽ സർക്കാരും ആൽബർട്ട സർക്കാരും തമ്മിലുള്ള ഊർജ്ജ കരാറിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയാണ് മുൻ പരിസ്ഥിതി പ്രവർത്തകനായ സ്റ്റീവൻ ഗിൽബോൾട്ട് രാജിവെച്ചത്. പാരിസ്ഥിതിക വിഷയങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കേണ്ട ഒരാളാണ്‌ താനെന്നും അതുകൊണ്ടാണ്‌ ഫെഡറൽ ഗവൺമെന്റും ആൽബർട്ട സർക്കാരും തമ്മിലുള്ള ധാരണാപത്രത്തെ ശക്തമായി എതിർക്കുന്നതെന്നുമാണ്‌ ഗിൽബോൾട്ട്‌ പറഞ്ഞത്‌.

You might also like
Artificial Intelligence Name Change: Reality and Challenges

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പേരുമാറ്റം: യാഥാർത്ഥ്യവും വെല്ലുവിളികളും

Assault on freedom of the press; Media's legal battle invoking the First Amendment against Trump's ban

പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; ട്രംപിന്റെ വിലക്കിനെതിരെ ഒന്നാം ഭേദഗതി ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെ നിയമയുദ്ധം 

ബി.സി.യിൽ സ്കങ്ക് റാബീസ്: മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

Carney says he studied risk of U.S.-led military action

യു.എസിന്റെ സൈനിക നടപടിയുടെ സാധ്യതയെക്കുറിച്ച് പഠിച്ചിട്ടുണ്ടെന്ന് കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി

ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രത്തില്‍ തകരാര്‍: യുഎസില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി

Top Picks for You
Top Picks for You