newsroom@amcainnews.com

ഉയർന്ന ജീവിതച്ചെലവിൽ കുടുങ്ങി കാനഡക്കാർ

ഓട്ടവ : ഉയർന്ന ജീവിതച്ചെലവുകൾ കാരണം കനേഡിയൻ ജനത സാമ്പത്തികമായി ബുദ്ധിമുട്ടുന്നതായി പുതിയ സർവേ റിപ്പോർട്ട്. വർധിച്ചുവരുന്ന ചെലവുകൾ കാരണം ജീവിതനിലവാരം നിലനിർത്താൻ ബുദ്ധിമുട്ടുകയാണെന്ന് RBC സർവേ സൂചിപ്പിക്കുന്നു. സർവേയിൽ പങ്കെടുത്ത 48 ശതമാനം പേരും ഇപ്പോഴത്തെ ജീവിതനിലവാരം നിലനിർത്തുക ബുദ്ധിമുട്ടാണെന്ന് പ്രതികരിച്ചു.

അതേസമയം 48 ശതമാനം പേർ ഇനിയൊരു നല്ല സാമ്പത്തിക ഭാവി ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നവരാണ്. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് തിരിച്ചെത്തിയിട്ടും, സാമ്പത്തിക ബുദ്ധിമുട്ട് തുടരുകയാണെന്നും ആർബിസി റിപ്പോർട്ട് കണ്ടെത്തി. തങ്ങളുടെ വരുമാനം മുഴുവൻ അവശ്യ ബില്ലുകൾക്കും മറ്റു ചെലവുകൾക്കുമായി വീതിച്ച് നൽകേണ്ട അവസ്ഥയിലാണെന്ന് സർവേയിൽ പങ്കെടുത്ത 50 ശതമാനം പേരും പറയുന്നു . 47 ശതമാനം പേർ വർദ്ധിച്ചുവരുന്ന ചെലവുകൾ നേരിടുന്നതിനായി തങ്ങളുടെ എമർജൻസി ഫണ്ടിൽ നിന്നും വിരമിക്കൽ സമ്പാദ്യത്തിൽ നിന്നുമെല്ലാം ഫണ്ട് പിൻവലിക്കേണ്ടതായി വന്നെന്നും പറയുന്നു. സർവേയിൽ പങ്കെടുത്തവരിൽ 60 ശതമാനം പേരും അപ്രതീക്ഷിത ചെലവുകൾ നിർവ്വഹിക്കാൻ ആവശ്യമായ പണമില്ലെന്ന ആശങ്കയിലാണ്.

You might also like
UN experts say Nicaragua's crackdown amounts to crimes against humanity

നിക്കരാഗ്വയിലെ അടിച്ചമർത്തൽ മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമെന്ന് യു.എൻ വിദഗ്ധർ

New Challenges and Implications in India-US Diplomatic Relations

ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിലെ പുതിയ വെല്ലുവിളികളും പ്രത്യാഘാതങ്ങളും

ഹ്യൂസ്റ്റണില്‍ സൗജന്യ ആരോഗ്യ മേള സെപ്റ്റംബര്‍ 26ന്

Flames burn again in 'Idli Paati's' kitchen; ₹1 idli sales resumed

‘ഇഡ്ഡലിപ്പാട്ടി’യുടെ പാചകപ്പുരയിൽ വീണ്ടും തീനാളങ്ങൾ; ഒരു രൂപയുടെ ഇഡ്ഡലി വിൽപ്പന പുനരാരംഭിച്ചു

ട്രംപും മംദാനിയും കൂടിക്കാഴ്ച്ച നടത്തി: അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂറോളം ഇരുവരും തമ്മില്‍ ചര്‍ച്ച

Arabic taste with ingredients at home; Here is an easy way to prepare Qishta

വീട്ടിലെ ചേരുവകളിൽ അറബിക് രുചി; ഖിബ്‌താ തയാറാക്കാൻ ഇതാ എളുപ്പവഴി

Top Picks for You
Top Picks for You