newsroom@amcainnews.com

സാൽമൊണെല്ല ഭീഷണിയെ തുടർന്ന് ബ്രൊക്കോളി ഫ്ലോററ്റുകൾ തിരിച്ചുവിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി

സാൽമൊണെല്ല ഭീഷണിയെ തുടർന്ന് “Your Fresh Market” ബ്രാൻഡ് ബ്രൊക്കോളി ഫ്ലോററ്റുകൾ കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി തിരിച്ചുവിളിച്ചു. 900 ഗ്രാം പാക്കറ്റുകളാണ് തിരിച്ചുവിളിച്ചത്. ഒൻ്റാരിയോ, ക്യൂബെക്ക്, ന്യൂ ബ്രൺസ്‌വിക്ക്, നോവ സ്കോഷ്യ, പ്രിൻസ് എഡ്വേർഡ് ഐലൻ്റ്, ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ എന്നീ ആറ് പ്രവിശ്യകളിൽ വിതരണം ചെയ്തവയാണ് തിരിച്ചുവിളിക്കപ്പെട്ടിട്ടുള്ളത്.

ഈ ഉൽപ്പന്നം ഭക്ഷിക്കുകയോ വിൽക്കുകയോ വിളമ്പുകയോ ചെയ്യരുത് എന്ന് CFIA ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കി. ഇത് ഉപേക്ഷിക്കുകയോ വാങ്ങിയ സ്ഥലത്ത് തിരികെ നൽകുകയോ ചെയ്യണം. ഈ ബ്രൊക്കോളി കഴിച്ചതുമായി ബന്ധപ്പെട്ട് ഇത് വരെ ആർക്കും അസുഖം റിപ്പോർട്ട് ചെയ്തിട്ടില്ല. സാൽമൊണെല്ല ബാധിച്ച ഭക്ഷണത്തിൻ്റെ രൂപത്തിനോ മണത്തിനോ മാറ്റമുണ്ടായെന്ന് വരില്ല, എങ്കിലും ഇത് ആരോഗ്യത്തിന് ഭീഷണിയാണ്. പനി, തലവേദന, ഛർദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങൾ.

ചെറിയ കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ഗുരുതരമായ അണുബാധ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഉൽപ്പന്നം കഴിച്ച ശേഷം അസ്വസ്ഥത തോന്നുന്നവർ ആരോഗ്യ വിദഗ്ദ്ധരെ സമീപിക്കണമെന്ന് CFIA നിർദ്ദേശിച്ചു. ഏജൻസി സുരക്ഷാ പരിശോധന തുടരുകയും മലിനമായ ബ്രൊക്കോളി സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

You might also like

നെവാഡയിലെ റീനോയ്ക്ക് സമീപം കാട്ടുതീ പടരുന്നു; ജനങ്ങളെ ഒഴിപ്പിച്ചു

"Khalifa: A Thrilling Action Feast

ഖലീഫ: ത്രില്ലിംഗ് ആക്ഷൻ വിരുന്ന്

ഒക്ടോബർ റഫറണ്ടം: മറ്റ് പ്രവിശ്യകളുടെ സഹായം തേടി ഇലക്ഷൻസ് ആൽബർട്ട

ഫ്ലോറിഡയിൽ ഇടിമിന്നലേറ്റ് അമ്മയും രണ്ടു വയസുള്ള മകളും മരിച്ചു

മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷകസംഘം ഭദ്രാസന കോണ്‍ഫറന്‍സ് ഓഗസ്റ്റ് 20 മുതല്‍ ഡാലസില്‍

ശ്രദ്ധിക്കുക: കാനഡ ഫാമിലി സ്പോൺസർഷിപ്പിലെ ഇളവ് സെപ്റ്റംബർ 10 വരെ

Top Picks for You
Top Picks for You