കാനഡയുമായുള്ള വ്യാപാര ചർച്ച ഉടൻ പുനരാരംഭിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുഎസ് ടെക് കമ്പനികളെ ലക്ഷ്യമിട്ട് നടപ്പിലാക്കാനൊരുങ്ങിയ ഡിജിറ്റൽ സേവന ടാക്സ് കാനഡ പിൻവലിച്ചതോടെ കാനഡയുമായുള്ള വ്യാപാര ചർച്ച ഉടൻ പുനരാരംഭിക്കുമെന്ന് വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് കെവിൻ ഹാസെറ്റ് പറഞ്ഞു.
യുഎസുമായുള്ള വ്യാപാര ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, തിങ്കളാഴ്ച പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഡിജിറ്റൽ സേവന ടാക്സ് കാനഡ പിൻവലിച്ചത്. ടാക്സ് കാരണം കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അമേരിക്ക അവസാനിപ്പിക്കുകയാണെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച്ച പറഞ്ഞിരുന്നു.