newsroom@amcainnews.com

ഗാസയില്‍ വെടിനിര്‍ത്തല്‍ അടുത്താഴ്ചക്കുളളില്‍ ധാരണയാകും: ഡോണള്‍ഡ് ട്രംപ്

ഗസയില്‍ അടുത്തയാഴ്ചയ്ക്കുള്ളില്‍ വെടിനിര്‍ത്തലിന് ധാരണയാകുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
വെടിനിര്‍ത്തലിനായി ബന്ധപ്പെട്ടവരുമായി സംസാരിച്ചുവരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബെഞ്ചമിന്‍ നെതന്യാഹു വെടിനിര്‍ത്തലിന് സമ്മതിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഗസയിലെ സ്ഥിതിഗതികള്‍ വളരെ സങ്കീര്‍ണ്ണമാണ്. എന്നാല്‍, അടുത്തയാഴ്ചയോടെ ഒരു വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്,’ ട്രംപ് പറഞ്ഞു. അതേസമയം, ഈ ധാരണയുടെ വിശദാംശങ്ങളോ ചര്‍ച്ചകളില്‍ തനിക്കുള്ള പങ്കോ അദ്ദേഹം വെളിപ്പെടുത്തിയില്ല.

ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, ട്രംപിന്റെ ഈ പ്രസ്താവന വലിയ പ്രാധാന്യമുണ്ട്.
ഇന്നലെ നൂറിലേറെപ്പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടിരുന്നു. ഭക്ഷണത്തിനായി മാനുഷിക സഹായകേന്ദ്രങ്ങളിലെത്തുന്നവരെ വെടിവയ്ക്കണമെന്ന് ഇസ്രയേലി സൈന്യം ഉത്തരവ് നല്‍കിയിരുന്നുവെന്ന് ഇസ്രയേലിലെ ഹാരെറ്റ്‌സ് പത്രത്തോട് സൈനികര്‍ വെളിപ്പെടുത്തി. ഇസ്രയേലി പത്രത്തിലെ വെളിപ്പെടുത്തല്‍ ഗാസയിലെ യുദ്ധ കുറ്റകൃത്യങ്ങളുടെ തെളിവാണെന്നും ഗാസ മാധ്യമ ഓഫീസ് പ്രതികരിച്ചു.

You might also like
Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

Trump returns to UN at a moment of anxiety about Iran, AI and the future of world body itself

ഇറാൻ, AI, ആഗോള സംഘടനയുടെ ഭാവി എന്നിവയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ട്രംപ് യു.എനിൽ തിരിച്ചെത്തുന്നു

Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

UN experts say Nicaragua's crackdown amounts to crimes against humanity

നിക്കരാഗ്വയിലെ അടിച്ചമർത്തൽ മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമെന്ന് യു.എൻ വിദഗ്ധർ

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

Top Picks for You
Top Picks for You