newsroom@amcainnews.com

കാനഡയിലുടനീളം കാട്ടുതീ പടരുന്നു: വായുമലിനീകരണം രൂക്ഷം

കാനഡയിലുടനീളം കാട്ടുതീ കത്തിപ്പടരുന്നതായി റിപ്പോർട്ട്. കാനഡയിലുടനീളം ഇപ്പോൾ ഏകദേശം 1,000 കാട്ടുതീകൾ കത്തുന്നുണ്ട്. അവയിൽ ഭൂരിഭാഗവും മിന്നൽ മൂലമാണ് ഉണ്ടായത്, പലതും നിയന്ത്രണാതീതമാണെന്നും കനേഡിയൻ വൈൽഡ്‌ലാൻഡ് ഫയർ ഇൻഫർമേഷൻ സിസ്റ്റം റിപ്പോർട്ട് ചെയ്തു. കൂടാതെ കാട്ടുതീ പുക പടർന്നതോടെ കാനഡയിലുടനീളം വായുമലിനീകരണം രൂക്ഷമായിട്ടുണ്ട്. ഇതോടെ ബ്രിട്ടീഷ് കൊളംബിയ മുതൽ ക്യൂബെക്ക് വരെയുള്ള പ്രദേശങ്ങളിലും നോർത്ത് വെസ്റ്റ് ടെറിറ്ററീസിലും പരിസ്ഥിതി മന്ത്രാലയം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് കൊളംബിയയിലെ നൂറിലധികം സ്ഥലങ്ങളിൽ കാട്ടുതീ പടരുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും ഇടിമിന്നൽ മൂലമുണ്ടായതാണ്. ഇതിനോടകം രണ്ട് ശതമാനത്തോളം തീ നിയന്ത്രണാതീതമായിക്കഴിഞ്ഞു. കാട്ടുതീ ജനവാസ മേഖലകളിലേക്ക് പടർന്നതിനെത്തുടർന്ന് വാൻകൂവറിന് സമീപമുള്ള ബിഗ് ബാർ ലേക്ക്, മെഡോ ലേക്ക് എന്നീ പ്രദേശങ്ങളിലെ ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. 500-ലധികം ഫയർഫോഴ്സ് ജീവനക്കാരാണ് ഇവിടെ തീ അണയ്ക്കാനായി രംഗത്തുള്ളത്.

മാനിറ്റോബയുടെ വടക്കൻ മേഖലകളിൽ കാട്ടുതീ ശക്തമായി പടരുന്നുണ്ട്. ജൂൺ 26-ന് ഒ-പിപോൺ-നാ-പിവിൻ ക്രീ നേഷൻ എന്ന ഉൾഗ്രാമത്തിലെ 600-ഓളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കാട്ടുതീയെത്തുടർന്ന് ജൂൺ അവസാനത്തോടെ ഫോർട്ട് സിംപ്സൺ, റിഗ്ലി എന്നീ പ്രദേശങ്ങളിൽ നിന്നായി 1,400-ലധികം ആളുകളെ ഒഴിപ്പിച്ചു. ഇവരിൽ ഭൂരിഭാഗം പേരും നിലവിൽ യെല്ലോനൈഫിലാണ് കഴിയുന്നത്. വരും ദിവസങ്ങളിൽ താപനില കുറയുന്നത് തീ നിയന്ത്രണവിധേയമാക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ഒൻ്റാരിയോ പ്രവിശ്യയിൽ മാത്രം ഇരുനൂറോളം സ്ഥലങ്ങളിലാണ് കാട്ടുതീ പടരുന്നത്. കഴിഞ്ഞ വർഷമുണ്ടായ ആകെ നാശനഷ്ടങ്ങളേക്കാൾ കൂടുതൽ ഭൂമി ഇത്തവണ കാട്ടുതീയിൽ നശിച്ചുകഴിഞ്ഞു. വടക്കൻ ഒൻ്റാരിയോയിൽ നിന്ന് ഒഴിഞ്ഞുപോന്ന ജനങ്ങൾ തണ്ടർ ബേ നഗരത്തിലെ ഹോട്ടലുകളിലാണ് അഭയം തേടിയിരിക്കുന്നത്. 150-ലധികം ഫയർ ക്രൂ അംഗങ്ങളും ഹെലികോപ്റ്ററുകളും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഹാലിഫാക്സിന് വടക്കുകിഴക്കായി മൂസ്‌ലാൻഡ് റോഡ് മേഖലയിൽ പടർന്നുപിടിച്ച കാട്ടുതീ ഏതാണ്ട് 14 ചതുരശ്ര കിലോമീറ്റർ പ്രദേശത്തേക്ക് വ്യാപിച്ചു കഴിഞ്ഞു. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ നിന്നുള്ള വാട്ടർ ബോംബർ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മുൻകരുതലിന്‍റെ ഭാഗമായി ഈ ഗ്രാമീണ മേഖലയിലെ നൂറിലധികം ആളുകളോട് ഒഴിഞ്ഞുപോവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

You might also like
India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

Allegations of marrying brother to immigrate to the US; Federal team investigates Ilhan Omar

യൂഎസിലേക്ക് കുടിയേറാൻ സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണം; ഇൽഹാൻ ഒമറിനെതിരെ അന്വേഷണവുമായി ഫെഡറൽ സംഘം

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

Top Picks for You
Top Picks for You