newsroom@amcainnews.com

കരാർ ചർച്ച പുനഃരാരംഭിച്ച് കാനഡ പോസ്റ്റ്-യൂണിയൻ

പോസ്റ്റൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സും (CUPW) കാനഡ പോസ്റ്റും കരാർ ചർച്ച പുനഃരാരംഭിച്ചു. കരാർ ചർച്ച ഷെഡ്യൂൾ ചെയ്യുന്നതിനായി ഫെഡറൽ മധ്യസ്ഥർ വഴി ക്രൗൺ കോർപ്പറേഷനെ സമീപിച്ചതായി 55,000 തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന CUPW അറിയിച്ചു. ഇരുപക്ഷവും തമ്മിൽ മുമ്പ് ആസൂത്രണം ചെയ്ത രണ്ട് കരാർ ചർച്ച റദ്ദാക്കിയതിന് ശേഷമാണ് വീണ്ടും മീറ്റിങ്ങിന് എത്തുന്നത്. അതേസമയം ഓവർടൈം ദേശീയ നിരോധനം നിലനിൽക്കുന്നതായി യൂണിയൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വെള്ളിയാഴ്ച കരാർ ചർച്ച ആരംഭിക്കാൻ ഇരുപക്ഷവും തയ്യാറായായിരുന്നെങ്കിലും യൂണിയന്‍റെ ഏറ്റവും പുതിയ ഓഫറുകൾ പരിശോധിക്കാൻ കോർപ്പറേഷന് കൂടുതൽ സമയം ആവശ്യമുള്ളതിനാൽ കാനഡ പോസ്റ്റ് മീറ്റിങ് റദ്ദാക്കിയതായി യൂണിയൻ പറഞ്ഞു. ഓഗസ്റ്റ് ആദ്യവാരത്തിൽ, കാനഡ പോസ്റ്റിന്‍റെ ഏറ്റവും പുതിയ ഓഫറുകൾ പോസ്റ്റൽ ജീവനക്കാർ നിരസിച്ചിരുന്നു.

You might also like
Starvation and dehydration: Two young children tragically died in South Carolina

പട്ടിണിയും നിർജലീകരണവും; സൗത്ത് കാരൊലൈനയിൽ രണ്ട് കുഞ്ഞുങ്ങൾ ദാരുണമായി മരിച്ചു

സ്വകാര്യ കരിയർ കോളേജുകളിലെ OSAP ക്രമക്കേട്; അന്വേഷണത്തിന് OPP

Quebec’s new government raises questions over future of Alto high-speed rail project

ക്യുബെക്കിലെ പുതിയ സർക്കാർ; ‘ആൾട്ടോ’ ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാവി ചോദ്യചിഹ്നമാകുന്നു

100 Crore Project in Technocity: Johnny Kuruvilla Takes Charge as Xtra G Club COO

ടെക്നോസിറ്റിയിൽ നൂറുകോടി രൂപയുടെ പുതിയ പദ്ധതി: എക്സ്ട്രാ ജി ക്ലബ് സി.ഒ.ഒ ആയി ജോണി കുരുവിള ചുമതലയേറ്റു

Jaundice spreading in Vandoor: Health department issues alert directive

വണ്ടൂരിൽ മഞ്ഞപ്പിത്തം പടരുന്നു: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

Surprise Raids at Cinema Theatres: 26 Cases Registered, ₹62,000 in Fines Imposed translate to malayalam

സിനിമ തിയറ്ററുകളിൽ മിന്നൽ പരിശോധന: 26 കേസുകൾ രജിസ്റ്റർ ചെയ്തു, 62,000 രൂപ പിഴ ചുമത്തി

Top Picks for You
Top Picks for You