newsroom@amcainnews.com

ടെക്‌ കമ്പനികൾക്ക് മേൽ ഡിജിറ്റൽ സേവന നികുതി ചുമത്തി കാനഡ; പിന്നാലെ കാനഡയുമായി എല്ലാ വ്യാപാര കരാർ ചർച്ചകളും അവസാനിപ്പിച്ചതായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്

കാനഡയുമായി എല്ലാ വ്യാപാര കരാർ ചർച്ചകളും അവസാനിപ്പിച്ചതായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ടെക്‌ കമ്പനികൾക്ക് മേൽ ഡിജിറ്റൽ സേവന നികുതി ചുമത്തുന്നതായി കാനഡ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിൻ്റെ പ്രഖ്യാപനം. കാനഡയുടെ നീക്കം യു.എസ് ടെക് കമ്പനികൾക്ക് മൂന്ന് ബില്യൻ ഡോളറിൻ്റെ അധിക ചെലവ് ഉണ്ടാക്കുമെന്നാണ് നിഗമനം. ഇതേ തുടർന്നാണ് ട്രംപിൻ്റെ പ്രഖ്യാപനം. യു.എസിൽ വ്യാപാരം നടത്താൻ കാനഡക്ക് അധിക നികുതി ചുമത്തുമെന്നും ട്രംപ് പറഞ്ഞു.

ക്ഷീരോൽപന്നങ്ങൾക്ക് വർഷങ്ങളായി 400 ശതമാനം വരെ തീരുവ ഈടാക്കുന്ന, വ്യാപാരം ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള രാജ്യമായ കാനഡ, ഇപ്പോൾ അമേരിക്കൻ ടെക്‌നോളജി കമ്പനികൾക്ക് മേൽ ഡിജിറ്റൽ സേവന നികുതി ചുമത്തുന്നതായി പ്രഖ്യാപിച്ചു. ഇത് രാജ്യത്തിനെതിരായ പ്രത്യക്ഷവും നഗ്‌നവുമായ ആക്രമണമാണെന്ന് ട്രംപ് പറയുന്നു. നികുതി ഈടാക്കുന്ന യൂറോപ്യൻ യൂണിയനെ അവർ അനുകരിക്കുകയാണ്. യൂറോപ്യൻ യൂണിയൻ നിലവിൽ ഞങ്ങളുമായി ചർച്ച ചെയ്യുകയാണ്. ഈ നികൃഷ്ടമായ നികുതിയുടെ അടിസ്ഥാനത്തിൽ, കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും ഞങ്ങൾ ഇതിനാൽ അവസാനിപ്പിക്കുന്നു എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

You might also like

ടൊറന്റോയിലുടനീളം ലോകകപ്പ് ആവേശം ഉണർത്തി മേപ്പിൾ ഇലയുടെ ആകൃതിയിലുള്ള ‘കനേഡിയൻ ക്ലാപ്പർ’

യുഎസ്-കാനഡ അതിർത്തിയിൽ മയക്കുമരുന്നുമായി ഇന്ത്യൻ വംശജൻ പിടിയിൽ

കനേഡിയൻ പൗരത്വം: പുതിയ നിയമങ്ങളുമായി IRCC

കോമൺവെൽത്ത് ഗെയിംസ് 2026: ആന്ദ്രെ ഡി ഗ്രാസ്സും കാമ്രിൻ റോജേഴ്സും കാനഡയുടെ അത്ലറ്റിക്സ് ടീമിനെ നയിക്കും

ഒൻ്റാരിയോ ടൊറൻ്റോയിൽ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു

ബ്രിട്ടീഷ് കൊളംബിയയിൽ യുവതിക്ക് നേരെ കരടിയുടെ ആക്രമണം

Top Picks for You
Top Picks for You