കാൽഗറിയിൽ വീടുകളുടെ അറ്റകുറ്റപ്പണികൾ, വാണിജ്യ വികസനങ്ങൾ പോലുള്ള പദ്ധതികൾക്കായി അനുമതി നേടുന്നതിന് റിമോട്ട് വീഡിയോ ഇൻസ്‌പെക്ഷൻസ്(RVI) ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വർധിച്ചുവരുന്നതായി സിറ്റി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ജനുവരി മുതൽ ജൂൺ വരെ RVI ബുക്കിംഗുകളിൽ 1,248 ശതമാനം വർധനവുണ്ടായതായി സിറ്റി റിപ്പോർട്ട് ചെയ്യുന്നു. വീട്ടുടമകളും കരാറുകാരും നിർമാണ, വികസന പദ്ധതികൾ കാര്യക്ഷമമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് RVI ബുക്കിംഗുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നത്.
ആർവിഐകൾ വഴി ഉപഭോക്താക്കൾക്ക് ഒരേ ദിവസം വെർച്വൽ പെർമിറ്റ് പരിശോധനകൾ ബുക്ക് ചെയ്യാൻ സാധിക്കും. ഇവിടെ ഒരു സേഫ്റ്റി കോഡ്‌സ് ഓഫീസർ വീഡിയോ കോളിലൂടെ ഉപഭോക്താവുമായി ബന്ധപ്പെടുകയും ഒരുമാസം അവരുടെ പ്രൊജക്ടിന്റെ വ്യാപ്തി കാണിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. തുടർന്ന് ആവശ്യമായ മാറ്റങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥൻ ഫീഡ്ബാക്കും നിർദ്ദേശങ്ങളും നൽകുന്നു.
ഏകദേശം അഞ്ച് വർഷമായി സിറ്റിയിൽ ബുക്ക് ചെയ്യാൻ ഈ സംവിധാനം ലഭ്യമാണ്. വെർച്വൽ ബുക്കിംഗുകളുടെ വർധനവിനെ തുടർന്ന് സിറ്റി കാര്യക്ഷമമായി പ്രവർത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്. പ്ലംബിംഗ്, ഗ്യാസ്, അല്ലെങ്കിൽ കെട്ടിട, വികസന പെർമിറ്റ് അംഗീകാരങ്ങൾ എന്നിവ ആവശ്യമായി വരുമ്പോൾ സിറ്റി വീട്ടുടമസ്ഥർക്കും കരാറുകാർക്കും ആർവിഐകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.