newsroom@amcainnews.com

തൊഴിലില്ലായ്മ നിരക്കില്‍ മാറ്റമില്ല:സ്റ്റാറ്റിസ്റ്റിക്‌സ്കാനഡ

ജൂലൈയില്‍ കനേഡിയന്‍ സമ്പദ്വ്യവസ്ഥയില്‍ 41,000 തൊഴിലവസരങ്ങളുടെ കുറവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്തു. തൊഴിലന്വേഷകരുടെ എണ്ണത്തില്‍ ജൂണില്‍ നിന്ന് ഏകദേശം മാറ്റമൊന്നും ഉണ്ടായിട്ടില്ലാത്തതിനാല്‍ തൊഴിലില്ലായ്മ നിരക്ക് 6.9ശതമാനമായി തുടരുന്നതായും ഏജന്‍സി അറിയിച്ചു. ജൂലൈയില്‍ സമ്പദ്വ്യവസ്ഥയ്ക്ക് 51,000 ഫുള്‍ ടൈം ജോലികള്‍ നഷ്ടപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും സ്വകാര്യ മേഖലയിലാണെന്നും ഫെഡറല്‍ ഏജന്‍സി പറയുന്നു.

ജൂലൈയില്‍ നിരവധി വ്യവസായങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞതായി ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരസാങ്കേതികവിദ്യ, സംസ്‌കാരം, വിനോദം എന്നീ മേഖലകളില്‍ 29,000 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. കൂടാതെ നിര്‍മ്മാണ മേഖലയിലും 22,000 തൊഴിലവസരങ്ങള്‍ കുറഞ്ഞതായും ഏജന്‍സി അറിയിച്ചു. അതേസമയം ഗതാഗത, വെയര്‍ഹൗസിങ് മേഖലകളില്‍ 26,000 തൊഴിലവസരങ്ങള്‍ വര്‍ധിച്ചത് ഈ നഷ്ടത്തിന് പരിഹാരമായി. ജനുവരി മുതല്‍ ഈ മേഖലയുടെ ആദ്യത്തെ തൊഴില്‍ വളര്‍ച്ചയാണിത്. കാനഡയില്‍ യുഎസ് താരിഫ് ബാധിച്ച പ്രധാന മേഖലയായ ഉല്‍പ്പാദന മേഖലയില്‍ ജൂലൈയില്‍ 5,300 തൊഴിലവസരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് തുടര്‍ച്ചയായ രണ്ടാം മാസവും മിതമായ തൊഴില്‍ വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍, വാര്‍ഷികാടിസ്ഥാനത്തില്‍, ഉല്‍പ്പാദന മേഖലയില്‍ 9,400 തൊഴിലവസരങ്ങള്‍ കുറഞ്ഞു.

You might also like
Assassination plot against Polish Prime Minister foiled; suspect arrested

പോളണ്ട് പ്രധാനമന്ത്രിക്കെതിരെ വധശ്രമ നീക്കം; പ്രതി പിടിയിൽ

Ukraine drone attacks oil tanker off Russia’s Sochi with 23 Indians aboard, all rescued

റഷ്യയിലെ സോച്ചിക്ക് സമീപം 23 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം: എല്ലാവരെയും രക്ഷപ്പെടുത്തി

Carney to make first bilateral visit by a Canadian PM to Turkey

കനേഡിയൻ പ്രധാനമന്ത്രി ടർക്കിയിലേക്ക്: കാർണി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം

Canada Expands Healthcare Workforce to Improve Patient Care

കാനഡയിലെ രോഗി പരിചരണം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കുന്നു

ലൂയിസിയാനയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

First in US Military History: US to Live Stream Execution

അമേരിക്കൻ സൈനിക ചരിത്രത്തിൽ ആദ്യം: വധശിക്ഷ തത്സമയം ലൈവ് സ്ട്രീം ചെയ്യാൻ യു.എസ്

Top Picks for You
Top Picks for You