newsroom@amcainnews.com

കാനഡയിൽ കൂടുതൽ കുടിയേറ്റ നിയന്ത്രണങ്ങൾക്കായി സമ്മർദ്ദവുമായി പ്രീമിയർമാർ; പരിഷ്കരണത്തിൽ ദേശീയ ചർച്ചകൾ വേണമെന്ന് വിദഗ്ദ്ധർ

ഓട്ടവ: കാനഡയിൽ കൂടുതൽ കുടിയേറ്റ നിയന്ത്രണങ്ങൾക്കായി പ്രീമിയർമാർ സമ്മർദ്ദം ചെലുത്തുമ്പോൾ ഇക്കാര്യങ്ങളിൽ ചർച്ച ആവശ്യമാണെന്ന് വിദഗ്ദ്ധർ. ഇമിഗ്രേഷൻ സംവിധാനത്തിൽ കൂടുതൽ പ്രാദേശിക നിയന്ത്രണം വേണമെന്നാണ് ചില പ്രീമിയർമാർ വാദിക്കുന്നത്. എന്നാൽ കുടിയേറ്റ പരിഷ്കരണത്തെക്കുറിച്ചുള്ള ദേശീയ ചർച്ചകളാണ് വേണ്ടതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കുടിയേറ്റക്കാരിലെ വിവിധ വിഭാഗങ്ങളെക്കുറിച്ചും അവരുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും പഠിക്കുകയോ വിലയിരുത്തുകയോ ചെയ്യാതെ പെട്ടെന്ന് രൂപപ്പെടുത്തിയതാണ് ഇപ്പോഴത്തെ മിക്ക നയങ്ങളുമെന്നാണ് അക്കാദമിക് വിദഗ്ദ്ധനും കുടിയേറ്റ നയത്തെക്കുറിച്ചുള്ള പുസ്തകങ്ങളുടെ സഹ രചയിതാവുമായ മൈക്കൽ ട്രെബിൽകോക്ക് പറയുന്നത്.

കഴിഞ്ഞ മാസം അവസാനം ഒൻ്റാരിയോയിലെ ഹണ്ട്‌സ്‌വില്ലിൽ നടന്ന മൂന്ന് ദിവസത്തെ യോഗത്തിൽ പ്രാദേശിക തൊഴിൽ ആവശ്യങ്ങളനുസരിച്ച് വൈദഗ്ധ്യമുള്ള കൂടുതൽ കുടിയേറ്റക്കാരെ കൊണ്ടുവരണമെന്ന് ആവശ്യമുയർന്നിരുന്നു. വർക്ക് പെർമിറ്റുകൾ നൽകുന്നതിൽ ഉൾപ്പടെ കുടിയേറ്റത്തിൽ കൂടുതൽ നിയന്ത്രണത്തിനായി തങ്ങളുടെ ഭരണഘടനാ അധികാരങ്ങൾ ഉപയോഗിക്കുമെന്നും അവർ വ്യക്തമാക്കുകയുണ്ടായി. എന്നാൽ അഭയം തേടുന്നവർക്ക് വർക്ക് പെർമിറ്റ് നൽകുമെന്ന തൻ്റെ പ്രഖ്യാപനത്തിൽ നിന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് പിന്നീട് പിൻവാങ്ങിയിരുന്നു.

You might also like

കാനഡയിൽ ടാക്സ് ഫയൽ ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു: വീഴ്ച വരുത്തിയാൽ കനത്ത പിഴ

കാനഡയിൽ യുവാക്കൾക്കിടയിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വർധിക്കുന്നു: വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

ഓസ്കാർ പ്രതിമ വിമാനത്താവളത്തിൽ വെച്ച് കാണാതായി: അന്വേഷണം പ്രഖ്യാപിച്ച് എയർലൈൻസ്

സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതി തീരുവ നീക്കം ചെയ്ത് അമേരിക്ക

ടൊറന്റോയെ നടുക്കിയ ക്രൂരമായ കൂട്ടബലാത്സംഗം; ബോധരഹിതയായ യുവതിയെ പീഡിപ്പിച്ച രണ്ട് പ്രതികൾക്കും കഠിനശിക്ഷ വിധിച്ച് കോടതി

എക്സ്പ്രസ് എൻട്രി: ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള 4,000 പേർക്ക് കൂടി സ്ഥിരതാമസത്തിന് ക്ഷണം

Top Picks for You
Top Picks for You