newsroom@amcainnews.com

പെല്ലെറ്റ് തോക്കുകൾ ഉപയോഗിച്ചുള്ള നിരവധി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായി അബോട്ട്‌സ്‌ഫോർഡ് പോലീസ്; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

വാൻകുവർ: പെല്ലെറ്റ് അല്ലെങ്കിൽ എയർസോഫ്റ്റ് തോക്കുകൾ ഉപയോഗിച്ചുള്ള നിരവധി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി അബോട്ട്‌സ്‌ഫോർഡ് പോലീസ് ഡിപ്പാർട്ട്‌മെന്റ്. സംഭവങ്ങളിൽ അബോട്ട്‌സ്‌ഫോർഡ് പോലീസ് അന്വേഷണം തുടരുകയാണെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ബുധനാഴ്ച കാൽനടയാത്രക്കാരെ ലക്ഷ്യമിട്ട് പെല്ലറ്റ് ആക്രമണം നടത്തിയതായുള്ള വ്യത്യസ്തങ്ങളായ അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്തതായി പോലീസ് പറഞ്ഞു. വെള്ള നിറത്തിലുള്ള എസ്‌യുവിയിൽ എത്തിയ ഒരു കൂട്ടം യുവാക്കളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആദ്യത്തെ ആക്രമണം വൈകിട്ട് 6.15 ഓടെ എമേഴ്‌സൺ സ്ട്രീറ്റിനടുത്തുള്ള പിയേർഡൻവില്ലെ റോഡിലാണ് നടന്നത്. അവസാനത്തേത് ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം ഗ്ലാഡ്‌വിൻ റോഡിന് സമീപത്തുള്ള സൗത്ത് ഫ്രേസർ വേയിലാണ് സംഭവിച്ചത്.
ആക്രമണങ്ങളിലെല്ലാം പെല്ലറ്റ് അല്ലെങ്കിൽ എയർസോഫ്റ്റ് തോക്കുകൾ എന്ന് തോന്നിപ്പിക്കുന്ന ആയുധങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ആക്രമണങ്ങൾ ആർക്കും ഗുരുതര പരുക്കില്ല. ഒരാൾക്ക് നിസാര പരുക്കേറ്റു. ഏതെങ്കിലും തരത്തിലുള്ള ആക്രമണ സംഭവങ്ങൾ കണ്ടാൽ ഉടൻ പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് പോലീസ് അറിയിച്ചു.

You might also like
Nationwide strike: Banks to remain shut from Monday for three days - what customers need to know

അഞ്ച് ദിവസത്തെ ഇടവേള: തുടർന്നുള്ള വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് അഞ്ച് ദിവസത്തോളം ബാങ്ക് സേവനങ്ങൾ ലഭ്യമാകാതെ വന്നേക്കാം

ട്രംപിന് തിരിച്ചടി: വൈറ്റ് ഹൗസിലെ മാധ്യമവിലക്കിനെതിരെ ഫെഡറല്‍ കോടതി

ആൽബർട്ട റഫറണ്ടം: ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്ത് ഫോറെവർ കാനഡ

New Challenges and Implications in India-US Diplomatic Relations

ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിലെ പുതിയ വെല്ലുവിളികളും പ്രത്യാഘാതങ്ങളും

കുട്ടിപ്പേരുകളിൽ തരംഗമായി ‘ഷാർലറ്റ്’ ഒലീവിയയെ മറികടന്ന് ഒന്നാമത്

Canada updates timelines for temporary residence applicants

കാനഡ താൽക്കാലിക താമസ അപേക്ഷകൾക്കായുള്ള സമയപരിധി പുതുക്കി

Top Picks for You
Top Picks for You