newsroom@amcainnews.com

റേഡിയേഷന്‍ തെറാപ്പിക്കായി രോഗികളെ യുഎസിലേക്ക് അയക്കുന്ന പരിപാടി അവസാനിപ്പിക്കുന്നതായി ബ്രിട്ടിഷ് കൊളംബിയ

വന്‍കൂവര്‍ : കാന്‍സര്‍ രോഗികള്‍ ഇനി റേഡിയേഷന്‍ തെറാപ്പിക്കായി യുഎസിലേക്ക് പോകേണ്ടെന്ന് ബ്രിട്ടിഷ് കൊളംബിയ സര്‍ക്കാര്‍. ചികിത്സയ്ക്കായി രോഗികളെ യുഎസിലേക്ക് അയച്ചിരുന്ന പരിപാടി പ്രവിശ്യാ സര്‍ക്കാര്‍ അവസാനിപ്പിക്കുന്നതായി തിങ്കളാഴ്ച പ്രഖ്യാപിച്ചു. 2023 മെയ് മാസത്തില്‍ ആരംഭിച്ച ഈ പദ്ധതി പ്രകാരം യോഗ്യരായ രോഗികള്‍ക്ക് വാഷിംഗ്ടണിലെ ബെല്ലിംഗ്ഹാമിലുള്ള രണ്ട് ക്ലിനിക്കുകളില്‍ റേഡിയേഷന്‍ തെറാപ്പി നടത്താവുന്നതാണ്.

പ്രവിശ്യയില്‍ രോഗനിര്‍ണയത്തിനും പരിചരണത്തിനുമായുള്ള വെയിറ്റിങ്പിരീഡ് കുറഞ്ഞതും പ്രോഗ്രാമിലെ പങ്കാളിത്തം കുറഞ്ഞതുമാണ് തീരുമാനത്തിന് പിന്നിലെന്ന് ബ്രിട്ടിഷ് കൊളംബിയ ആരോഗ്യമന്ത്രി ജോസി ഓസ്ബോണ്‍ പറഞ്ഞു. പ്രവിശ്യയില്‍ തന്നെയുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ക്കടുത്തുള്ള ആളുകള്‍ക്ക് കാന്‍സര്‍ കെയര്‍ എത്തിക്കുന്നതിനാണ് പരിഗണന നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ 1,107 കാന്‍സര്‍ രോഗികള്‍ക്ക് റേഡിയേഷന്‍ ചികിത്സ പൂര്‍ത്തിയാക്കാന്‍ ഈ പ്രോഗ്രാമിലൂടെ സാധിച്ചിട്ടുണ്ട്. കൂടാതെ പ്രവിശ്യയില്‍ ചികിത്സയ്ക്കായുള്ള കാലതാമസം കുറയുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി.

അതേസമയം 2025 ഫെബ്രുവരി അവസാനത്തോടെ, ബ്രിട്ടിഷ് കൊളംബിയയിലെ ഏകദേശം 93 ശതമാനം രോഗികളും റേഡിയേഷന്‍ ചികിത്സ ആരംഭിക്കാന്‍ നാല് ആഴ്ചയില്‍ താഴെ മാത്രമേ കാത്തിരിന്നിട്ടുള്ളു എന്നാണ് പ്രവിശ്യയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ഇത് ദേശീയ മാനദണ്ഡമായ 90 ശതമാനത്തേക്കാള്‍കൂടുതലാണ്.

You might also like
Sean ‘Diddy’ Combs living VIP life behind bars with massages, alcohol, nude photos and a cellphone: report

ജയിലിലും ആഡംബര ജീവിതം നയിച്ച് സീൻ ‘ഡിഡി’ കോംപ്സ്: മസാജ്, മദ്യം, സെൽഫോൺ എന്നിവയുണ്ടെന്ന് റിപ്പോർട്ട്

Email spam filters cost GOP fundraisers estimated $117M in donations last year: bombshell study

ഗൂഗിൾ സ്പാം ഫിൽട്ടറുകൾ കാരണം കഴിഞ്ഞ വർഷം റിപ്പബ്ലിക്കൻ ഫണ്ട് ശേഖരണത്തിന് 117 മില്യൺ ഡോളറിന്റെ നഷ്ടം

Energy Drink Challenge: Tragic End for a 13-Year-Old

എനർജി ഡ്രിങ്ക് ചലഞ്ച്: 13 വയസ്സുകാരന് ദാരുണാന്ത്യം

വംശീയ അതിക്രമങ്ങൾക്കിരയായവർക്ക് നീതി ഉറപ്പാക്കും: മാർക്ക് കാർണി

Supreme Court to weigh Trump's mandatory immigration detention policy

ട്രംപിന്റെ നിർബന്ധിത കുടിയേറ്റ തടങ്കൽ നയം സുപ്രീം കോടതി പരിഗണിക്കുന്നു

യുഎസ് ഇമിഗ്രന്‍റ് വീസ ഇന്‍റർവ്യൂ: ഇന്ത്യൻ അപേക്ഷകർ കരുതേണ്ട പ്രധാന രേഖകൾ ഇതാ

Top Picks for You
Top Picks for You