മിസ്സിസാഗയുടെ മേയർ ആകാൻ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തി ബോണി ക്രോംബി. 2026 ഒക്ടോബർ 26 തിങ്കളാഴ്ച നടക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ക്രോംബി സ്ഥിരീകരിച്ചു. ഇതോടെ നിലവിലെ മേയർ കരോലിൻ പാരിഷിനെതിരെ ബോണി ക്രോംബി മത്സരിക്കുമെന്ന് ഉറപ്പായി.
2014 മുതൽ 2024 വരെ മിസ്സിസാഗ മേയർ ആയി ചുമതല വഹിച്ച ബോണി ക്രോംബി ഒൻ്റാരിയോ ലിബറൽ പാർട്ടിയെ (OLP) നയിക്കാൻ ആ സ്ഥാനം ഉപേക്ഷിച്ചു. 2025 ലെ ഒൻ്റാരിയോ പൊതുതിരഞ്ഞെടുപ്പിൽ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും മത്സരത്തിൽ പരാജയപ്പെടുകയും ചെയ്തതോടെ ബോണി പാർട്ടി ലീഡർ സ്ഥാനം രാജിവെച്ചിരുന്നു.







