newsroom@amcainnews.com

സസ്‌കാച്ചെവനിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കും

കാനഡയിലെ സസ്‌കാച്ചെവനിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ഗുജറാത്ത് സ്വദേശി ഭീഷ്മ രാജ്യഗുരുവിൻ്റെ മൃതദേഹം ഇന്ത്യയിലെത്തിക്കും. ഇതിനായി ആരംഭിച്ച ഗോഫണ്ട്മീ ക്യാമ്പെയ്നിലൂടെ 80,000 ഡോളറോളം സമാഹരിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി റെജീനയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിലാണ് കാനഡയിൽ ഉന്നതപഠനത്തിനെത്തിയ ഭീഷ്മ രാജ്യഗുരുവും, കാനഡയിലെ പ്രശസ്ത ഫുട്ബോൾ താരം ജെയ്ഡൻ ഡാൽകെയും മരിച്ചത്. 2022-ലാണ് ഭീഷ്മ ഉപരിപഠനത്തിനായി കാനഡയിലെത്തിയത്.

റോഡിന്‍റെ തെറ്റായ വശത്തുകൂടി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. മദ്യപിച്ചാണ് ജെയ്ഡൻ വാഹനം ഓടിച്ചതെന്നും, അപകടത്തിന് അരമണിക്കൂർ മുൻപ് ഒരു പെട്രോൾ പമ്പിൽ നിന്ന് പണം നൽകാതെ ഇയാൾ വാഹനം ഓടിച്ചുപോയതായും റിപ്പോർട്ടുകളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾക്ക് പുറമേ, ഭീഷ്മയുടെ വിയോഗത്തോടെ തകർന്ന കുടുംബത്തിന് സാമ്പത്തിക ആശ്വാസമേകാനും ഈ തുക ഉപയോഗിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

You might also like
Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

3-month-old infant killed in Florida; mother arrested for crushing skull with diamond ring

ഫ്ലോറിഡയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു; ഡയമണ്ട് മോതിരം കൊണ്ട് തലയോട്ടി തകർത്ത അമ്മ അറസ്റ്റിൽ

AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

Top Picks for You
Top Picks for You