newsroom@amcainnews.com

പക്ഷിപ്പനി ഭീഷണി: ബിസിയിൽ ഒട്ടകപ്പക്ഷികളെ കൊന്നൊടുക്കാൻ CFIA

പക്ഷിപ്പനി ഭീക്ഷണിയെ തുടർന്ന് ബ്രിട്ടിഷ് കൊളംബിയ ഫാമിൽ അവശേഷിക്കുന്ന ഒട്ടകപ്പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള നടപടികളുമായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) മുന്നോട്ട്. ഫാം ഉടമകൾ സ്വമേധയാ ഒഴിഞ്ഞുപോകണമെന്നും അല്ലാത്തപക്ഷം പൊലീസ് സഹായത്തോടെ അവരെ ബലംപ്രയോഗിച്ച് നീക്കം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

പക്ഷിപ്പനി ബാധിച്ച് 69 പക്ഷികൾ ചത്തതിനെത്തുടർന്ന് ഫാമിലെ 400 പക്ഷികളെ കൊല്ലാൻ CFIA ഉത്തരവിട്ടിരുന്നു. എന്നാൽ, പക്ഷികൾക്ക് ഇപ്പോൾ രോഗമില്ലെന്നും അവയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഫാം ഉടമകൾ വിവിധ കോടതികളിൽ നിയമപോരാട്ടം നടത്തി. ഈ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് അധികൃതർ കടുത്ത നിലപാടിലേക്ക് കടന്നത്. തിങ്കളാഴ്ച ഫാമിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരും CFIA അധികൃതരും ഉടമകൾക്ക് മുന്നറിയിപ്പ് നൽകി.

കൂടുതൽ പരിശോധനകൾ നടത്താതെ പക്ഷികളെ കൊല്ലുന്നത് ശാസ്ത്രീയമല്ലെന്നാണ് ഉടമകളുടെയും അവരുടെ അഭിഭാഷകരുടെയും വാദം. അതേസമയം, രോഗം ഭേദമായ പക്ഷികളിൽ പോലും വൈറസ് നിലനിൽക്കാനും വീണ്ടും രോഗം പടർത്താനും സാധ്യതയുണ്ടെന്ന് CFIA കോടതിയിൽ വ്യക്തമാക്കി. കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വിടാൻ ഫാം ഉടമകൾ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും, അതിനിടയിൽ പക്ഷികളെ കൊന്നൊടുക്കാനുള്ള നീക്കങ്ങൾ തുടരുകയാണ്.

You might also like
HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

Top Picks for You
Top Picks for You