newsroom@amcainnews.com

‘നരിവേട്ട’യെ പ്രശംസിച്ച് പോസ്റ്റിട്ടതിന് മർ​ദനം; ഉണ്ണി മുകുന്ദനെതിരേ പോലീസിൽ പരാതിയുമായി മാനേജർ, ഫെഫ്കയിലും പരാതി നൽകി

ടൊവിനോ തോമസ് നായകനായ നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് നടൻ ഉണ്ണി മുകുന്ദൻ മർദിച്ചതായി മാനേജരുടെ പരാതി. കാക്കനാട്ടെ ഫ്ലാറ്റിൽവച്ച് മർദിച്ചെന്ന് പ്രഫഷനൽ മാനേജർ വി. വിപിൻ കുമാർ. ഇൻഫോപാർക്ക് പോലീസിന് പരാതി നൽകി. മാനേജരുടെ മൊഴി പരിശോധിച്ചതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സിനിമ സംഘടനയായ ഫെഫ്കയിലും മാനേജർ പരാതി നൽകി.

തന്റെ ഫ്ലാറ്റിൽ വന്ന് പാർക്കിങ് ഏരിയയിൽ വിളിച്ച് വരുത്തിയാണ് മർദ്ദിച്ചതെന്ന് വിപിൻകുമാർ പറഞ്ഞു. തന്റെ ഗ്ലാസ് ചവിട്ടി പൊട്ടിച്ചു. തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ ആണ് ഉണ്ണിക്കെന്നും അത് പലരോടും തീർക്കുന്നെന്നും വിപിൻ പറഞ്ഞു.

ഞാനൊരു സിനിമ പ്രവർത്തകനാണ്. പല സിനിമകൾക്ക് വേണ്ടിയും ജോലി ചെയ്തിട്ടുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദ്ദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയും. വിശദമായ മൊഴി പോലീസിന് നൽകിയിട്ടുണ്ടെന്നും വിപിൻ പറഞ്ഞു.

You might also like

അനുഗ്രഹപ്രഭയില്‍ ഡാലസ് ക്‌നാനായ റീജിയന്‍ യൂത്ത് മിനിസ്ട്രിധ്യാനം

വനിതാ നേഷൻസ് കപ്പ് ഹോക്കി: യു എസിനെ തകർത്ത് ഇന്ത്യക്ക് വിജയത്തുടക്കം

വിദ്യാഭ്യാസ ബോർഡുകളിലെ സൈബർ സുരക്ഷാ വീഴ്ച: നിർണായക കണ്ടെത്തലുകളുമായി മലയാളി ഗവേഷകൻ

വിമാനയാത്രകളിലെ ഭക്ഷണച്ചെലവ്: വിവാദക്കുരുക്കിൽ മാർക്ക് കാർണി

ലോകകപ്പ്: രാജകീയം, ചരിത്രമെഴുതി മെസ്സി

‘ബ്രാഞ്ചിംഗ് ഔട്ട്’: വൃക്ഷതൈ വിതരണവുമായി കാൽഗറി സിറ്റി

Top Picks for You
Top Picks for You