newsroom@amcainnews.com

ഭീഷണിപ്പെടുത്തി പണം തട്ടുന്നവരെക്കുറിച്ച് വിവരം നല്കുന്നവർക്ക് 2.5 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ബിസി സർക്കാർ

സറേ: സറേയിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്നവരെക്കുറിച്ച് വിവരം നല്കുന്നവർക്ക് 2.5 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ബിസി സർക്കാർ. ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന സംഭവങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് ഇത്. സറേ നഗരത്തിൽ വ്യാപാരികളിൽ നിന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയുള്ള കൊള്ള വർദ്ധിച്ചതിനെ തുടർന്ന്, മേയർ ബ്രെൻഡ ലോക്കും സറെ പൊലീസ് സർവീസ് ചീഫ് കോൺസ്റ്റബിൾ നോം ലിപ്പിൻസ്കിയും ചേർന്നാണ് പുതിയ നടപടികൾ പ്രഖ്യാപിച്ചത്. കുറ്റക്കാരെ പിടികൂടാനും ശിക്ഷിക്കാനും സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം ലഭിക്കും.

നഗരത്തിൽ കൊള്ളയടി സംഘങ്ങൾ പിടിമുറുക്കാൻ അനുവദിക്കില്ല എന്ന് മേയർ ബ്രെൻഡ ലോക്ക് വ്യക്തമാക്കി. പ്രധാനമായും ദക്ഷിണേഷ്യൻ വംശജരുടെ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് ഇത്തരം ഭീഷണികൾ സമീപകാലത്ത് ഉയർന്നുവരുന്നതെന്ന് പൊലീസ് അറിയിച്ചു. നിലവിൽ നഗരത്തിലുണ്ടായ 44 കൊള്ളയടിക്കൽ കേസുകളും ഇതിനോടനുബന്ധിച്ചുണ്ടായ 27 വെടിവയ്പ്പുകളും സറേ പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് ലോക്ക് പറഞ്ഞു. സറെ പൊലീസിൻ്റെ അന്വേഷണത്തിൽ പുരോഗതിയുണ്ടെന്ന് ചീഫ് കോൺസ്റ്റബിൾ നോം ലിപ്പിൻസ്കി അറിയിച്ചു. ഇതുമായി ബന്ധമുള്ള ചില വ്യക്തികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാരിതോഷിക പ്രഖ്യാപനത്തിലൂടെ അന്വേഷണവുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

Top Picks for You
Top Picks for You