newsroom@amcainnews.com

ടിഫ് മാക്ലെം പടിയിറങ്ങുന്നു: ബാങ്ക് ഓഫ് കാനഡയെ നയിക്കാൻ ഇനിയാര്?

ഓട്ടവ : അടുത്ത ദശകത്തിൽ കാനഡയുടെ സെൻട്രൽ ബാങ്കിനെ നയിക്കാൻ പുതിയ നേതൃത്വം വരുന്നു. നിലവിൽ ബാങ്ക് ഓഫ് കാനഡ ഗവർണറായ ടിഫ് മാക്ലെം പദവിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പുതിയ ആളെ കണ്ടെത്താനുള്ള ചർച്ചകൾക്ക് തുടക്കമായത്. ഏഴ് വർഷത്തെ കാലാവധി 2027 ജൂൺ 2-ന് അവസാനിക്കുമ്പോൾ ടിഫ് മാക്ലെം സ്ഥാനമൊഴിയുമെന്ന് ബാങ്ക് ഓഫ് കാനഡ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 1984 മുതൽ കേന്ദ്രബാങ്കുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മാക്ലെം, കോവിഡ്-19 മഹാമാരിയുടെ മധ്യത്തിൽ, 2020 ജൂൺ 3-നാണ് ഗവർണർ സ്ഥാനം ഏറ്റെടുത്തത്.

ബാങ്ക് ഓഫ് കാനഡയുടെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ്, അടുത്ത ഗവർണറെ തിരഞ്ഞെടുക്കുന്നതിനുള്ള നിയമന നടപടികൾ ആരംഭിക്കുന്നതിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. 2027 വസന്തകാലത്തോടെ ഈ നടപടികൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ധനമന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്നും ഫെഡറൽ സർക്കാരും അംഗീകാരം നൽകുന്നതോടെ, 2027 ജൂൺ 3-ന് പുതിയ ഗവർണർ ഔദ്യോഗികമായി ചുമതലയേൽക്കും.

സീനിയര്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ കാരൊലിൻ റോജേഴ്സാണ് സാധ്യതാപട്ടികയിലെ പ്രമുഖ. കൂടാതെ മുൻ ബാങ്ക് ഓഫ് കാനഡ ഡെപ്യൂട്ടി ഗവർണർ ജീൻ ബോയിവിൻ, ബാങ്ക് ഓഫ് കാനഡയുടെ മുൻ സീനിയർ ഡെപ്യൂട്ടി ഗവർണറും, 2020-ലെ ഗവർണർ തിരഞ്ഞെടുപ്പിൽ പ്രധാന സ്ഥാനാർത്ഥികളിലൊരാളുമായിരുന്ന കാരൊലിൻ വിൽക്കിൻസ്, സെൻട്രൽ ബാങ്കിൽ ഉന്നത പദവി വഹിച്ചിരുന്നതും നിലവിൽ അക്കാദമിക് രംഗത്ത് പ്രവർത്തിക്കുന്നതുമായ പോൾ ബ്യൂഡ്രി എന്നിവരാണ് സാധ്യതാപട്ടികയിലുള്ളവർ.

You might also like

സേവന തടസ്സം: വലഞ്ഞ് ഉപയോക്താക്കളും മൈക്രോസോഫ്റ്റും

ഗ്രീൻ പാർട്ടിയെ നയിക്കാൻ മുൻ എംപി മൈക്ക് മോറിസ്

'Call 911 if spotted, do not attempt to take photos': Hunt continues for armed suspect in Oklahoma

കണ്ടാൽ 911ൽ വിളിക്കുക, ഫോട്ടോയെടുക്കാൻ നിൽക്കരുത്’: ഒാക്‌ലഹോമയിൽ ആയുധധാരിക്കായി തെരച്ചിൽ തുടരുന്നു

Child scientists to face future crises; Kottayam District Science Fair with new paths of survival

ഭാവിയുടെ പ്രതിസന്ധികളെ നേരിടാൻ കുട്ടിശാസ്ത്രജ്ഞർ; അതിജീവനത്തിന്റെ പുതുവഴികളുമായി കോട്ടയം ജില്ലാ ശാസ്ത്രമേള

Death threat against Arvind Kejriwal and his daughter; gang demands Rs 7 crore, security tightened

അരവിന്ദ് കെജ്‌രിവാളിനും മകൾക്കുമെതിരെ വധഭീഷണി; 7 കോടി ആവശ്യപ്പെട്ട് സംഘം, സുരക്ഷ കർശനമാക്കി

ഒഹായോയില്‍ വീട്ടിനുള്ളില്‍ മൂന്ന് വയോധികർ മരിച്ച നിലയില്‍: അന്വേഷണം പുരോഗമിക്കുന്നു

Top Picks for You
Top Picks for You