newsroom@amcainnews.com

സിറിയയിൽ രണ്ടു ബസുകൾ കൂട്ടിയിടിച്ച് അപകടം: കുറഞ്ഞത് 35 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ സുരക്ഷാ സേനാംഗങ്ങളും സാധാരണക്കാരും

ഡമാസ്കസ്: മധ്യ-കിഴക്കൻ സിറിയയിൽ രണ്ടു ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ ദാരുണമായ അപകടത്തിൽ കുറഞ്ഞത് 35 പേർ കൊല്ലപ്പെട്ടതായി സിറിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

ഡമാസ്കസ്-ദെയർ എസ്സോർ റോഡിൽ സുഖ്നയ്ക്കും പൽമിറയ്ക്കും ഇടയിലാണ് അപകടമുണ്ടായത്. ബസുകൾ കൂട്ടിയിടിച്ച് 35 പേർ മരിക്കുകയും 27 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്റ്റേറ്റ് ടെലിവിഷൻ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സുരക്ഷാ സേനാംഗങ്ങൾ സഞ്ചരിച്ചിരുന്ന ബസും സാധാരണക്കാരായ യാത്രക്കാരുടെ ബസുമാണ് അപകടത്തിൽപ്പെട്ടതെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

You might also like
Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

ന്യൂയോര്‍ക്കിൽ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം പരിശോധന: 2,197 പേര്‍ അറസ്റ്റില്‍

Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

Top Picks for You
Top Picks for You