newsroom@amcainnews.com

ആർട്ടമിസ് 2: വിമാനത്തിൽ നിന്ന് പകർത്തിയ വിക്ഷേപണ ദൃശ്യം വൈറൽ

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ചരിത്രപ്രധാനമായ ‘ആർട്ടമിസ് 2’ ദൗത്യം വിജയകരമായി പ്രയാണം തുടരുന്നു. വിക്ഷേപണത്തിന് പിന്നാലെ ബഹിരാകാശത്തു നിന്നുള്ള ഭൂമിയുടെ ചിത്രങ്ങൾ നാസ പുറത്തുവിട്ടിരുന്നു. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത് 30,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിനുള്ളിൽ നിന്ന് യാത്രക്കാർ പകർത്തിയ വിക്ഷേപണത്തിന്‍റെ അതിമനോഹരമായ വീഡിയോയാണ്.

ന്യൂജേഴ്‌സി സ്വദേശിനിയായ കിം എന്ന യുവതിയാണ് തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ അത്യപൂർവ ദൃശ്യം പങ്കുവെച്ചത്. വിമാനത്തിന്‍റെ ജനാലയിലൂടെ ആർട്ടമിസ് പേടകം കുതിച്ചുയരുന്നത് വ്യക്തമായി വീഡിയോയിൽ കാണാം. ജീവിതത്തിൽ ഒരിക്കൽ മാത്രമുണ്ടാകുന്ന യാത്രാനുഭവമാണ് ഇന്നുണ്ടായത് എന്നാണ് യുവതി വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. വിക്ഷേപണത്തിന്‍റെ ഏറ്റവും മികച്ച കാഴ്ചയാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു. നിമിഷങ്ങൾക്കകം വൈറലായ വീഡിയോ ഇതിനോടകം 3.8 കോടിയിലധികം ആളുകൾ കണ്ടുകഴിഞ്ഞു. സാക്ഷാൽ നാസ തന്നെ വീഡിയോയ്ക്ക് താഴെ “ഇതിനെയാണ് ഞങ്ങൾ ഫസ്റ്റ് ക്ലാസ് വ്യൂ എന്ന് വിളിക്കുന്നത്” എന്ന് കുറിച്ചത് ആരാധകർക്കിടയിൽ ആവേശം കൂട്ടിയിട്ടുണ്ട്.

You might also like

റെജീനയിൽ ഓണാഘോഷം ഓഗസ്റ്റ് 22-ന്; കലാപരിപാടികളിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു

മേയ് മാസത്തിൽ യു.എസിലെ ഭവന വിപണിയിൽ വൻ മുന്നേറ്റം; വീടുകളുടെ വിൽപനയിൽ വലിയ വർദ്ധനവ്

അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു

ബഹാമാസിൽ ചെറിയ വിമാനം തകർന്നു വീണു; 10 മരണം

മോൺട്രിയലിൽ ലാൻഡ് ചെയ്ത എയർ കാനഡ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി

ഒഴിഞ്ഞുകിടക്കുന്ന ഐ.ബി.എം കാമ്പസിലേക്ക് ആളുകൾ അതിക്രമിച്ചു കയറുന്നു

Top Picks for You
Top Picks for You