newsroom@amcainnews.com

ആൽബർട്ടയിൽ കോവിഡ് ബൂസ്റ്റർ ഡോസ് വിതരണം 7 മുതൽ

അടുത്ത ആഴ്ച മുതൽ ആൽബർട്ടയിലെ മുതിർന്ന പൗരന്മാർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും സൗജന്യമായി കോവിഡ്-19 ബൂസ്റ്റർ ഡോസുകൾ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു. ഏപ്രിൽ 7 മുതൽ യോഗ്യരായ വ്യക്തികൾക്ക് ഫാർമസികൾ വഴിയും പ്രൈമറി കെയർ ആൽബർട്ട പബ്ലിക് ഹെൽത്ത് ക്ലിനിക്കുകൾ വഴിയും വാക്സിൻ സ്വീകരിക്കാവുന്നതാണ്. ഈ വർഷം രണ്ടാം ഡോസിന് അർഹതയുള്ളവരിൽ 80 വയസ്സിനു മുകളിലുള്ളവർ, കെയർ ഹോമുകളിൽ കഴിയുന്ന മുതിർന്നവർ, ആറ് മാസമോ അതിൽ കൂടുതലോ പ്രായമുള്ള കുട്ടികൾ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള 65-നും […]

ഫെഡറൽ ഉപതിരഞ്ഞെടുപ്പ്: മുൻകൂർ വോട്ടിങ് ആരംഭിച്ചു, ലിബറലുകൾക്ക് നിർണ്ണായകം

മാർക്ക് കാർണി സർക്കാരിന് ഭൂരിപക്ഷം ഉറപ്പിക്കാൻ നിർണ്ണായകമായ ഉപതിരഞ്ഞെടുപ്പിലെ മുൻകൂർ വോട്ടിങ് ആരംഭിച്ചു. ടൊറൻ്റോയിലെ സ്കാർബ്‌റോ-സൗത്ത് വെസ്റ്റ്, യൂണിവേഴ്സിറ്റി-റോസ്ഡേൽ എന്നീ റൈഡിംഗുകളിലെ വോട്ടിങ്ങാണ് നടക്കുന്നത്. ഏപ്രിൽ 3 വെള്ളിയാഴ്ച മുതൽ ഏപ്രിൽ 6 തിങ്കളാഴ്ച വരെ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ വോട്ട് രേഖപ്പെടുത്താം. ഇലക്ഷൻ കാനഡ ഓഫീസുകളിൽ ചൊവ്വാഴ്ച വൈകുന്നേരം വരെ മുൻകൂർ വോട്ടിംഗിന് സൗകര്യമുണ്ടാകും. മുൻ മന്ത്രി ബിൽ ബ്ലെയർ കാനഡയുടെ യുകെ ഹൈക്കമ്മീഷണറായി നിയമിതനായതിനെത്തുടർന്നാണ് സ്കാർബ്‌റോ-സൗത്ത് വെസ്റ്റിൽ […]

യുഎസിൽ തടവിലായിരുന്ന കനേഡിയൻ പൗരയും മകളും മോചിതരായി

യു.എസിലെ ടെക്സസിൽ ഇമിഗ്രേഷൻ വിഭാഗം (ICE) തടഞ്ഞുവെച്ചിരുന്ന കനേഡിയൻ പൗര ടാനിയ വാർണറും ഏഴുവയസ്സുകാരിയായ മകൾ ഐലയും മോചിതരായി. ബ്രിട്ടീഷ് കൊളംബിയയിലെ പെന്റിക്ടൺ-സമ്മർലാൻഡ് എം.എൽ.എ അമിലിയ ബൗൾട്ട്ബീയാണ് ഈ വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ മാർച്ച് 14-ന് ബേബി ഷവർ ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ ടെക്സസിലെ അതിർത്തി പരിശോധനയിലാണ് ടാനിയയെയും മകളെയും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ഗ്രീൻ കാർഡിനായുള്ള അപേക്ഷ നടപടികൾ പൂർത്തിയാക്കി വരികയായിരുന്നു ഇവർ. വ്യാഴാഴ്ചയാണ് ഇവരെ തടങ്കലിൽ നിന്ന് വിട്ടയച്ചത്. 9,500 യുഎസ് ഡോളർ ബോണ്ട് തുകയായി […]

ആർട്ടമിസ് 2: വിമാനത്തിൽ നിന്ന് പകർത്തിയ വിക്ഷേപണ ദൃശ്യം വൈറൽ

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ചരിത്രപ്രധാനമായ ‘ആർട്ടമിസ് 2’ ദൗത്യം വിജയകരമായി പ്രയാണം തുടരുന്നു. വിക്ഷേപണത്തിന് പിന്നാലെ ബഹിരാകാശത്തു നിന്നുള്ള ഭൂമിയുടെ ചിത്രങ്ങൾ നാസ പുറത്തുവിട്ടിരുന്നു. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത് 30,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിനുള്ളിൽ നിന്ന് യാത്രക്കാർ പകർത്തിയ വിക്ഷേപണത്തിന്‍റെ അതിമനോഹരമായ വീഡിയോയാണ്. ന്യൂജേഴ്‌സി സ്വദേശിനിയായ കിം എന്ന യുവതിയാണ് തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ അത്യപൂർവ ദൃശ്യം പങ്കുവെച്ചത്. വിമാനത്തിന്‍റെ ജനാലയിലൂടെ ആർട്ടമിസ് പേടകം കുതിച്ചുയരുന്നത് വ്യക്തമായി വീഡിയോയിൽ കാണാം. ജീവിതത്തിൽ […]

മുൻ ബാൻ്റ് അംഗത്തിന്‍റെ പിതാവിനെ കൊലപ്പെടുത്താൻ ശ്രമം: ടേൺസ്റ്റൈൽ ഗിറ്റാറിസ്റ്റ് അറസ്റ്റിൽ

പ്രശസ്ത ഹാർഡ്‌കോർ ബാൻഡായ ‘ടേൺസ്റ്റൈൽ’ മുൻ ഗിറ്റാറിസ്റ്റ് ബ്രാഡി എബെർട്ടിനെ (33) വധശ്രമത്തിന് അറസ്റ്റ് ചെയ്തു. ബാൻ്റിലെ പ്രധാന ഗായകനായ ബ്രെൻഡൻ യേറ്റ്‌സിന്‍റെ 79 വയസ്സുകാരനായ പിതാവ് വില്യം യേറ്റ്‌സിനെ കാറിടിപ്പിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചതിനാണ് നടപടി. വാഷിങ്ടൺ ഡി.സി.യിലെ സിൽവർ സ്പ്രിംഗിലായിരുന്നു സംഭവം. വില്യം യേറ്റ്‌സിന്‍റെ മകളും കുടുംബവും കാറിൽ നിന്നിറങ്ങുന്നതിനിടെ എബെർട്ട് കാറുമായെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയും പിന്നാലെ വില്യം യേറ്റ്‌സിനെ ലക്ഷ്യമാക്കി കാർ ഇടിച്ചു കയറ്റുകയുമായിരുന്നു. എബെർട്ട് തന്‍റെ ഗോൾഡ് കളർ കാർ […]

പ്രകൃതിക്ഷോഭം ബാധിച്ച വിദേശികൾക്ക് ആശ്വാസം; കാനഡ പുതിയ ഇമിഗ്രേഷൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

ഒട്ടാവ: കാനഡയിൽ പ്രകൃതിക്ഷോഭങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന താൽക്കാലിക താമസക്കാർക്കായി പ്രത്യേക ഇമിഗ്രേഷൻ നടപടികൾ പ്രഖ്യാപിച്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ. കാട്ടുതീ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ബാധിച്ച പ്രദേശങ്ങളിൽ കഴിയുന്ന വിദേശ വിദ്യാർത്ഥികൾ, തൊഴിലാളികൾ, സന്ദർശകർ എന്നിവർക്ക് തങ്ങളുടെ താമസാനുമതി രേഖകൾ പുതുക്കുന്നതിനും നഷ്ടപ്പെട്ടവ വീണ്ടെടുക്കുന്നതിനും ഈ ആനുകൂല്യം ലഭിക്കും. നിലവിൽ കാനഡയിലുള്ള വിദേശ പൗരന്മാർക്ക് അവരുടെ പദവി നിലനിർത്താൻ സഹായിക്കുക എന്നതാണ് ഈ പുതിയ നീക്കത്തിന്റെ ലക്ഷ്യം. ഈ പ്രത്യേക നടപടി പ്രകാരം, പ്രകൃതിക്ഷോഭം […]

തദ്ദേശീയ അവകാശ നിയമം മരവിപ്പിക്കുന്നു; പ്രീമിയർ എബി ചതിച്ചെന്ന് നേതാക്കൾ; ബി.സിയിൽ പ്രതിഷേധം ശക്തം

വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ തദ്ദേശീയ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമം താൽക്കാലികമായി നിർത്തിവെക്കാനുള്ള പ്രീമിയർ ഡേവിഡ് എബിയുടെ തീരുമാനത്തിനെതിരെ ഫസ്റ്റ് നേഷൻസ് നേതാക്കൾ രംഗത്ത്. കഴിഞ്ഞ വ്യാഴാഴ്ച പ്രീമിയറും തദ്ദേശീയ നേതാക്കളും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ ചോർന്ന സംഭാഷണരേഖകളിലാണ് എബിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്. എബിയുടെ നടപടി ‘അങ്ങേയറ്റത്തെ ചതി’യാണെന്നും കൊളോണിയൽ മനോഭാവത്തിന്റെ തുടർച്ചയാണെന്നും നേതാക്കൾ ആരോപിച്ചു. ഏകദേശം രണ്ട് മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ നിരവധി നേതാക്കൾ പ്രീമിയറുടെ തീരുമാനത്തിൽ കടുത്ത നിരാശ രേഖപ്പെടുത്തി. തദ്ദേശീയ അവകാശ […]

ആർട്ടെമിസ് II ദൗത്യത്തിന് ആദരവ്; ജെറമി ഹാൻസന്റെ ചിത്രം ആലേഖനം ചെയ്ത പുതിയ നാണയം പുറത്തിറക്കി

ഒട്ടാവ: ചന്ദ്രനിലേക്കുള്ള ചരിത്രപരമായ ആർട്ടെമിസ് II ദൗത്യത്തിൽ പങ്കെടുക്കുന്ന ആദ്യ കനേഡിയൻ ബഹിരാകാശ സഞ്ചാരി ജെറമി ഹാൻസനെ ആദരിച്ചുകൊണ്ട് റോയൽ കാനേഡിയൻ മിന്റ് പുതിയ കളക്ടർ കോയിൻ പുറത്തിറക്കി. നാസയുടെ ഈ ദൗത്യത്തിലൂടെ ചന്ദ്രനെ വലംവയ്ക്കുന്ന ആദ്യ കനേഡിയൻ എന്ന ഖ്യാതി ജെറമി ഹാൻസൻ സ്വന്തമാക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. കാനഡയും അമേരിക്കയും മാത്രമാണ് നിലവിൽ ബഹിരാകാശത്തിന്റെ ആഴങ്ങളിലേക്ക് മനുഷ്യനെ അയച്ച രാജ്യങ്ങൾ എന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്. കനേഡിയൻ കലാകാരി പാണ്ടോറ യംഗ് രൂപകൽപ്പന ചെയ്ത […]

കെനിയയിൽ പള്ളിയിൽ ആക്രമണം; പിടിയിലായ കനേഡിയൻ പൗരനെതിരെ ഭീകരവാദ കുറ്റം

നെയ്‌റോബി: കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലെ ഒരു പള്ളിയിൽ വെട്ടുകത്തിയുമായി കയറി വിശ്വാസികളെ ആക്രമിച്ച കനേഡിയൻ പൗരനെതിരെ ഭീകരവാദ കുറ്റങ്ങൾ ചുമത്തി. അഞ്ചുപേർക്ക് പരിക്കേറ്റ ഈ സംഭവത്തിൽ 32 വയസ്സുകാരനായ പ്രതി തനിക്കെതിരെയുള്ള ഒൻപത് ഭീകരവാദ കുറ്റങ്ങളിലും നിരപരാധിയാണെന്ന് കോടതിയിൽ വാദിച്ചു. കെനിയയിലെ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആണ് വ്യാഴാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. കഠിനമായ ശാരീരിക ഉപദ്രവം ഏൽപ്പിക്കൽ ഉൾപ്പെടെയുള്ള ഗൗരവകരമായ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രാർത്ഥനയ്ക്കായി എത്തിയ […]

ബഹിരാകാശത്തുനിന്ന് ഭൂമിയുടെ വിസ്മയ കാഴ്ചകൾ; ആർട്ടെമിസ് II പകർത്തിയ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് നാസ

ഹൂസ്റ്റൺ: ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ആർട്ടെമിസ് II ദൗത്യത്തിലെ ബഹിരാകാശ യാത്രികർ പകർത്തിയ ഭൂമിയുടെ ആദ്യ ചിത്രങ്ങൾ നാസ പുറത്തുവിട്ടു. ഓറിയോൺ പേടകത്തിനുള്ളിൽ നിന്ന് മിഷൻ കമാൻഡർ റീഡ് വൈസ്മാൻ തന്റെ പേഴ്സണൽ കമ്പ്യൂട്ടിംഗ് ടാബ്‌ലെറ്റ് ഉപയോഗിച്ചാണ് ഈ മനോഹരമായ ചിത്രങ്ങൾ പകർത്തിയത്. കറുത്ത ബഹിരാകാശത്തിന്റെ പശ്ചാത്തലത്തിൽ നീല നിറത്തിൽ തിളങ്ങിനിൽക്കുന്ന ഭൂമിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. മനുഷ്യൻ അരനൂറ്റാണ്ടിന് ശേഷം ചന്ദ്രനിലേക്ക് നടത്തുന്ന യാത്രയിലെ ഏറ്റവും വൈകാരികമായ നിമിഷങ്ങളിലൊന്നാണിതെന്ന് നാസ വിശേഷിപ്പിച്ചു. നമ്മൾ എത്ര […]