newsroom@amcainnews.com

കാത്തി പെറിയും ജസ്റ്റിന്‍ ട്രൂഡോയും പ്രണയത്തിൽ?

മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പോപ് താരം കാറ്റി പെറിയും പ്രണയത്തിലാണെന്ന അഭ്യൂഹത്തിന് സ്ഥിരീകരണം. ആഡംബര നൗകയുടെ മുകളിൽ ട്രൂഡോയും കാറ്റി പെറിയും പരസ്പരം ചുംബിച്ചു നിൽക്കുന്ന ഫോട്ടോകൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. ട്രൂഡോ, കാറ്റി പെറിയുമായി അകന്നുവെന്ന അഭ്യൂഹത്തിന് പിന്നാലെയാണ് ഇരുവരെയും ഒരുമിച്ച് കണ്ടത്. കാലിഫോർണിയയിലെ സാന്താ ബാർബറയിലെ കാറ്റി പെറിയുടെ ആഡംബര നൗകയുടെ മുകളിൽ നിന്നു ഇരുവരും ചുംബിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

ജൂലൈയില്‍ മൺട്രിയോളിൽ നടന്ന ഒരു അത്താഴവിരുന്നിനിടെയാണ് ഇരുവരെയും ആദ്യമായി ഒരുമിച്ച് കണ്ടത്. കാനഡയില്‍ നടന്ന കാറ്റി പെറിയുടെ ലൈഫ് ടൈംസ് ടൂര്‍ സ്റ്റോപ്പിലും ട്രൂഡോ പങ്കെടുത്തിരുന്നു. 18 വർഷത്തെ ദാമ്പത്യജീവിതത്തിനുശേഷം, 2023 ഓഗസ്റ്റിലാണ് ട്രൂഡോ ഭാര്യ സോഫി ഗ്രിഗോയറിൽ നിന്ന് വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. അവർക്ക് മൂന്ന് കുട്ടികളുണ്ട്. ഏഴ് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2025 ജൂണിലാണ് പെറി നടൻ ഒർലാൻഡോ ബ്ലൂമുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഇവർക്കു ഒരു മകളുമുണ്ട്.

You might also like

വർഷത്തിലെ ഏറ്റവും നീണ്ട പകൽ: നോർത്ത് ടെക്സാസിൽ കടുത്ത ചൂടും കൊടുങ്കാറ്റ് ഭീഷണിയുമായി സമ്മർ സോൾസ്റ്റിസ്

ഡെസ്മണ്ട് മോറിസ്: വിസ്മയക്കാഴ്ചകളുടെ മനുഷ്യനിരീക്ഷകൻ

രണ്ട് പതിറ്റാണ്ടോളം ഫെഡറൽ റിസർവിനെ നയിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ അലൻ ഗ്രീൻസ്പാൻ അന്തരിച്ചു

മതവിശ്വാസങ്ങൾ ലംഘിക്കുന്ന ലൈംഗിക-ലിംഗഭേദ പാഠങ്ങൾ: സ്കൂൾ ഡിസ്ട്രിക്റ്റിനെതിരെ ക്രിസ്ത്യൻ കുടുംബത്തിന്റെ കേസ്

ചൈനീസ് ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റം: ബെയ്ജിങ്ങുമായി ഒരു വ്യാപാര യുദ്ധത്തിന് യൂറോപ്പ് തയ്യാറാകുമോ?

കാനഡയിൽ ജനസംഖ്യാ വളർച്ച മന്ദഗതിയിൽ

Top Picks for You
Top Picks for You