newsroom@amcainnews.com

ചെലവ് ചുരുക്കലിൻ്റെ ഭാഗമായി ആമസോൺ 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്; പിരിച്ചുവിടൽ ഇന്ന് ആരംഭിക്കുമെന്ന് സൂചന

ന്യൂയോർക്ക്: ചെലവ് ചുരുക്കലിൻ്റെ ഭാഗമായി ആമസോൺ കമ്പനി ഏകദേശം 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. പിരിച്ചുവിടൽ ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് സൂചന. ആമസോണിന്റെ 1.55 ദശലക്ഷം ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോൾ പിരിച്ചുവിടുന്നത് ചെറിയ ശതമാനത്തെ മാത്രമാണ്. എന്നാൽ, ഏകദേശം 3,50,000 വരുന്ന കോർപ്പറേറ്റ് ജീവനക്കാരുടെ കണക്കുകളെടുക്കുകയാണെങ്കിൽ ഇത് ഏകദേശം 10 ശതമാനത്തോളം വരും. 2022 അവസാനത്തോടെ ഏകദേശം 27,000 തസ്തികകൾ വെട്ടിക്കുറച്ചതിന് ശേഷം ആമസോൺ നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്. സാമൂഹ്യ മാധ്യമങ്ങളിൽ ആമസോണിലെ കൂട്ട പിരിച്ചുവിടലൽ ചർച്ചയായിട്ടപണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി ഉപകരണങ്ങൾ, കമ്മ്യൂണിക്കേഷൻസ്, പോഡ്കാസ്റ്റിംഗ് എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ ആമസോൺ ചെറിയ തോതിൽ ജീവനക്കാരെ ഒഴിവാക്കി വരുന്നുണ്ട്. ഈ ആഴ്ച ആരംഭിക്കുന്ന പിരിച്ചുവിടലുകൾ എച്ച് ആർ, ഓപ്പറേഷൻസ്, ഉപകരണങ്ങൾ, സേവനങ്ങൾ, ആമസോൺ വെബ് സർവീസസ് തുടങ്ങിയ വിവിധ ഡിവിഷനുകളെ ബാധിച്ചേക്കുമെന്നാണ് സൂചന. പിരിച്ചുവിടൽ സംബന്ധിച്ച ഇമെയിൽ അറിയിപ്പുകൾ ചൊവ്വാഴ്ച രാവിലെ നൽകിത്തുടങ്ങുമെന്നും, അതിനുശേഷം ജീവനക്കാരുമായി എങ്ങനെ ആശയവിനിമയം നടത്തണമെന്ന് തിങ്കളാഴ്ച ബാധിക്കപ്പെട്ട ടീമുകളിലെ മാനേജർമാർക്ക് പരിശീലനം നൽകിയിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ചെലവ് കുറയ്ക്കലിന്റെ ഭാഗമായാണ് ഇപ്പോഴുള്ള ജോലിക്കാരെ പിരിച്ചുവിടാൻ നീക്കം നടത്തുന്നതെന്ന് സൂചനയുണ്ട് കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗവും നിലവിലുള്ള തൊഴിലാളികളുടെ തൊഴിലിന് പ്രതികൂലമായി ബാധിക്കുന്നുണ്ട്.

You might also like

കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് കൊളംബിയ സ്വദേശി മരിച്ചു

ആണവ കേന്ദ്രങ്ങൾ മുൻപത്തേക്കാൾ ശക്തമായി പുനർനിർമിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

പ്രതിവർഷം $1,100 വരെ ലാഭിക്കാൻ കഴിഞ്ഞേക്കും! വരാനിരിക്കുന്ന ബജറ്റിൽ പേഴ്സണൽ സപ്പോർട്ട് വർക്കർമാർക്ക് പുതിയ നികുതി ഇളവ് പ്രഖ്യാപിക്കുമെന്ന് കനേഡിയൻ തൊഴിൽ മന്ത്രി

ആൽബർട്ടയിൽ അധ്യാപക സമരം അവസാനിച്ചു: വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക്

താരിഫ് തിരിച്ചടിയായി: ജീവനക്കാരെ പുറത്താക്കി സിഎൻ റെയിൽ

അധ്യാപക സമരം: പാരൻ്റ് സപ്പോർട്ട് പേയ്‌മെൻ്റ് വിതരണം ആരംഭിച്ച് ആൽബർട്ട

Top Picks for You
Top Picks for You