newsroom@amcainnews.com

ആൽബർട്ടയിലെ പൊതുവിദ്യാഭ്യാസ മേഖല പരാജയം: സർവേ

ആൽബർട്ടയിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തിൽ മൂന്നിലൊന്ന് പ്രവിശ്യാ നിവാസികളും തൃപ്തരല്ലെന്ന് പുതിയ സർവേ റിപ്പോർട്ട്. 63 ശതമാനം പ്രവിശ്യാ നിവാസികളും നിലവിലെ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരത്തിൽ അതൃപ്തരാണെന്ന് ആം​ഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം വ്യക്തമാക്കുന്നു. പൊതുവിദ്യാലയങ്ങളിൽ കുട്ടികളെ അയക്കുന്ന രക്ഷിതാക്കൾക്കിടയിൽ ഈ നിരക്ക് 68 ശതമാനമായി ഉയർന്നു. ചാർട്ടർ സ്കൂളുകൾ, ഹോം എഡ്യൂക്കേഷൻ, മതപരമായ പാഠശാലകൾ എന്നിങ്ങനെ വൈവിധ്യമാർന്ന പഠനസാഹചര്യങ്ങൾ പ്രവിശ്യയിലുണ്ടെങ്കിലും, പൊതുവിദ്യാഭ്യാസത്തിന്റെ തളർച്ച ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ ധനസഹായം നൽകുന്നതിനോട് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും വിയോജിപ്പ് പ്രകടിപ്പിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് സർവേയിൽ പങ്കെടുത്ത 77 ശതമാനം പേരും ആവശ്യപ്പെടുന്നു. ഇംഗ്ലീഷ്, കാത്തലിക് പബ്ലിക് സ്കൂളുകൾക്കാണ് രക്ഷിതാക്കൾ ഏറ്റവും ഉയർന്ന റാങ്കിങ് നൽകിയിരിക്കുന്നത്. അതേസമയം, ആൽബർട്ടയിലെ 46 ശതമാനം ആളുകളും പബ്ലിക് ചാർട്ടർ സ്കൂളുകൾക്ക് നിലവിലെ ഫണ്ടിങ് തുടരണമെന്ന പക്ഷക്കാരാണ്. സ്വകാര്യ മേഖലയിലേക്ക് ഫണ്ട് തിരിച്ചുവിടുന്നതിനേക്കാൾ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തണമെന്ന ശക്തമായ നിലപാടിലാണ് ഭൂരിഭാഗം രക്ഷിതാക്കളും.

You might also like

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

നാടുകടത്തൽ ഭീതിയിൽ ആയിരങ്ങൾ: 3,717 ഇന്ത്യൻ പൗരന്മാരെ പുറത്താക്കി കാനഡ

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

Top Picks for You
Top Picks for You