newsroom@amcainnews.com

ആൽബെർട്ട വൈൻ പ്രേമികൾക്ക് ചിലവ് കൂടും; വൈൻ ഷോപ്പുകളിൽ നികുതി വർധന പ്രാബല്യത്തിൽ

കാൽഗറി: ആൽബെർട്ട വൈൻ പ്രേമികൾക്ക് ഹാപ്പി അവറിന് ഇനിമുതൽ അൽപ്പം ചിലവ് കൂടും. കാൽഗറിയിലെ വൈൻ ഷോപ്പുകളിൽ വിലവർധന നിലവിൽ വരുന്നു. അതേസമയം ആൽബർട്ടയിൽ വിൽക്കുന്ന എല്ലാ വൈനുകളുടെയും ഏകദേശം 16 ശതമാനം മാത്രമേ മാറ്റങ്ങൾ ബാധിക്കുകയുള്ളൂവെന്നും ചെറുകിട ഉൽപ്പാദകർക്ക് നിലവിൽ വിലയിൽ മാറ്റങ്ങൾ ഉണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ഏപ്രിൽ 1 മുതൽ, ‘ഉയർന്ന മൂല്യമുള്ള’ വീഞ്ഞിന് നികുതി വർധന പ്രാബല്യത്തിൽ വരും. വില നിലവാരമനുസരിച്ച് നികുതിയിലും മാറ്റം വരും. 15 ഡോളറിനും 20 ഡോളറിനും ഇടയിലുള്ള വൈനുകൾക്ക് 5 ശതമാനവും, 20 ഡോളറിനും 25 ഡോളറിനും ഇടയിലുള്ള വൈനുകൾക്ക് 10 ശതമാനവും 25 ശതമാനത്തിന് മുകളിലുള്ളവക്ക് 15 ശതമാനവുമായിരിക്കും നികുതി വർധന.

നികുതി ഉയർത്തുന്നത് ചെറുകിട ബിസിനസുകളെ ബാധിക്കുന്നത് പോലെ തന്നെ് ഉപഭോക്താക്കളെയും ബാധിക്കുമെന്ന് കാൽഗറി കോർക്ക് ഫൈൻ വിൻഡ് ലിക്കർ & ഏലിന്റെ ജനറൽ മാനേജർ മാറ്റ് സ്റ്റോർട്ട്സ് പറയുന്നത്. നികുതി വർധന പ്രാബല്യത്തിൽ വരുന്നത് പ്രീമിയം ബ്രാൻഡ് ഉപയോക്താക്കളെ വിലകുറഞ്ഞ കുപ്പികളിലേക്ക് അടുപ്പിക്കുമെന്നും ഇത് ചില്ലറ വ്യാപാരികളുടെ വരുമാനത്തെ ബാധിക്കുമെന്നും സ്റ്റോർട്ട്സ് പറയുന്നു.

കഴിഞ്ഞ മാസം, പ്രതിവർഷം 180,000 ഹെക്ടോളിറ്ററുകളിൽ കൂടുതൽ ഉത്പാദിപ്പിക്കുന്ന ബിയർ നിർമ്മാതാക്കൾക്ക് ലിറ്ററിന് 1.25 ഡോളർ എന്ന പുതിയ ഫീസ് AGLC ഏർപ്പെടുത്തി. മുമ്പ്, ബ്രൂവറികൾ ഈടാക്കുന്നതിന് മുമ്പ് അതിന്റെ ഇരട്ടിയിലധികം തുക ഉത്പാദിപ്പിക്കാമായിരുന്നു.

You might also like

ഡോളറിൻ്റെ കുതിപ്പിൽ വലഞ്ഞ് കനേഡിയൻ കറൻസി; ‘ലൂണി’ 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

മുല്ലപ്പെരിയാർ സമിതിയിലെ കേരളത്തിന്റെ പ്രാതിനിധ്യം: പ്രതിഷേധത്തിന് ഒടുവിൽ കേന്ദ്രത്തിന്റെ വഴങ്ങൽ

വേൾഡ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ നിർണായകമല്ലാത്ത മത്സരത്തിൽ ലയണൽ മെസ്സി പകരക്കാരുടെ ബെഞ്ചിൽ തുടരും

CEC എക്സ്പ്രസ് എൻട്രി ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

പുസ്തകങ്ങൾക്കിടയിലെ മയക്കുമരുന്ന് ശേഖരം: ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന ഭാരവാഹി പത്തനംതിട്ടയിൽ അറസ്റ്റിൽ

ഫൊക്കാന കൺവൻഷൻ: 56 കാർഡ് ഗെയിം മത്സരത്തിന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചു

Top Picks for You
Top Picks for You