newsroom@amcainnews.com

എഡ്മന്റണിൽ റോഡുകളിലിൽ ഗാർട്ടർ പാമ്പുകളുടെ സാന്നിധ്യം; സൂക്ഷിക്കണമെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ആൽബെർട്ട പാർക്ക്‌സ്

എഡ്മന്റൺ: കുക്കിംഗ് ലേക്ക്-ബ്ലാക്ക്ഫൂട്ട് പ്രൊവിൻഷ്യൽ റിക്രിയേഷൻ ഏരിയ, മിക്കെലോൺ ലേക്ക് പ്രൊവിൻഷ്യൽ റിക്രിയേഷൻ ഏരിയ എന്നിവടങ്ങളിൽ റോഡുകളിലൂടെ ഗാർട്ടർ പാമ്പുകൾ ഇഴഞ്ഞുനീങ്ങുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ആൽബെർട്ട പാർക്ക്‌സ്. റോഡുകളിലൂടെ വാഹനമോടിക്കുന്നവർ ഗാർട്ടർ പാമ്പുകളെ ശ്രദ്ധിക്കണമെന്നും പാമ്പുകളെ ഒഴിവാക്കി യാത്ര ചെയ്യണമെന്നും ആൽബെർട്ട പാർക്ക്‌സ് അറിയിച്ചു.

പ്രാദേശിക ആവാസവ്യവസ്ഥയിലേക്ക് മടങ്ങുന്നതിനാൽ ഫാൾ സീസണിൽ ഈ പാമ്പുകൾ റോഡുകൾ മുറിച്ചുകടന്ന് സഞ്ചരിക്കുമെന്നതിനാൽ ജാഗ്രത പുലർത്തണമെന്നും ശ്രദ്ധിക്കണമെന്നും ആൽബെർട്ട പാർക്ക്‌സ് നിർദ്ദേശിക്കുന്നു. ആൽബെർട്ടയിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന പാമ്പാണ് ഗാർട്ടർ പാമ്പുകൾ. മൂന്ന് ഇനങ്ങളുണ്ട് ഇവ. ഈ പാമ്പുകൾ വിഷമുള്ളവയോ ഉപദ്രവകാരികളോ അല്ല. ചെറിയ പല്ലുകളുണ്ട്. കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഇവയുടെ ശരീരഭാഗത്ത് വാഹനം കയറാതെ സൂക്ഷിക്കണമെന്നും ആൽബെർട്ട പാർക്ക്‌സ് അറിയിച്ചു.

You might also like

ഇരട്ടഗോളുമായി ജൂഡ് ബെല്ലിങ്‌ഹാം: നോർവേയെ തകർത്ത് ഇംഗ്ലണ്ട് സെമിയിൽ

ഫുട്ബോൾ തർക്കം കൊലപാതകത്തിൽ കലാശിച്ചു: മെസ്സിയുടെ പെനൽറ്റി പാഴാക്കലിനെച്ചൊല്ലിയുള്ള പരിഹാസം ദുരന്തമായി

ഭീഷണിയായി ബ്രൺസ്‌വിക്ക് ക്രീക്ക് കാട്ടുതീ: ബോസ്റ്റൺ ബാർ ഏരിയയിൽ ഒഴിപ്പിക്കൽ ഉത്തരവ്

ആൽബർട്ട-ഒൻ്റാരിയോ എണ്ണ പൈപ്പ് ലൈൻ പ്രഖ്യാപിച്ച് ഡഗ് ഫോർഡും ഡാനിയേൽ സ്മിത്തും

സുപ്രീംകോടതിയെ ഞെട്ടിച്ച് യുവാവിന്റെ അക്രമസ്വഭാവം: കോടതിമുറിയിൽ നാടകീയ രംഗങ്ങൾ

വിംബിൾഡൺ ടെന്നീസ്: പരാജയത്തിന് പിന്നാലെ കരിയറിലെ ‘അനുഗ്രഹവും ശാപവും’ വ്യക്തമാക്കി നൊവാക് ജോക്കോവിച്ച്

Top Picks for You
Top Picks for You