newsroom@amcainnews.com

ലാൻഡിംഗിനിടെ എയർ കാനഡ വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ചു: രണ്ട് പൈലറ്റുമാർ മരിച്ചു, 41 പേർ ആശുപത്രിയിൽ

ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ വിമാനം അഗ്നിശമന സേനാ ട്രക്കുമായി കൂട്ടിയിടിച്ച് വൻ ദുരന്തം. അപകടത്തിൽ വിമാനത്തിലെ രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. പരിക്കേറ്റ 41 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോൺട്രിയലിൽ നിന്നുള്ള എയർ കാനഡ ജെറ്റ് ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ മറ്റൊരു അടിയന്തര ആവശ്യത്തിനായി എത്തിയ ട്രക്കിൽ ഇടിക്കുകയായിരുന്നു.

വിമാനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ട്രക്കിലുണ്ടായിരുന്ന രണ്ട് പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു എയർ ഹോസ്റ്റസ് വിമാനത്തിന് പുറത്തേക്ക് തെറിച്ചുവീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. എയർ ട്രാഫിക് കൺട്രോളറുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക ഓഡിയോ സന്ദേശങ്ങൾ സൂചിപ്പിക്കുന്നു. അപകടത്തെത്തുടർന്ന് ലാഗ്വാർഡിയ വിമാനത്താവളം താൽക്കാലികമായി അടച്ചു.

You might also like

പീസ ഡെലിവറിക്കിടെ യുഎസില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

ഫെഡറൽ ഉപതിരഞ്ഞെടുപ്പ്: മുൻകൂർ വോട്ടെടുപ്പ് ഇന്ന് മുതൽ

കാൽ​ഗറിയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധം: എംപിമാർക്ക് പരാതി നൽകാൻ നിർദ്ദേശം

League City Malayali Samajam’s ‘Aavanithennal 2026’ Onam Celebration held grandly

ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ‘ആവണിത്തെന്നൽ 2026’ ഓണാഘോഷം വിപുലമായി നടന്നു

Indication that person who went missing from Canada in 1994 has been found in Amsterdam

1994-ൽ കാനഡയിൽ നിന്ന് കാണാതായ വ്യക്തിയെ ആംസ്റ്റർഡാമിൽ കണ്ടെത്തിയതായി സൂചന

'Khalifa' Creates Waves at the Box Office: Part 2 Announced

ബോക്സ് ഓഫീസിൽ തരംഗമായി ‘ഖലീഫ’: രണ്ടാം ഭാഗവും പ്രഖ്യാപിച്ചു

Top Picks for You
Top Picks for You