newsroom@amcainnews.com

കാനഡയിലെ ഹാലിഫാക്‌സ് വിമാനത്താവളത്തിൽ ലാന്‍ഡിങ്ങിനിടെ വിമാനത്തിനു തീപിടിച്ചു; ആളപായമില്ല. ലാൻഡിങ് ഗിയർ തകർന്നതാണ് അപകടകാരണം

ഒട്ടാവ: കാനഡയിലെ ഹാലിഫാക്‌സ് വിമാനത്താവളത്തിൽ ലാന്‍ഡിങ്ങിനിടെ വിമാനത്തിനു തീപിടിച്ചു. പ്രാദേശിക സമയം രാത്രി 9.30ഓടെയാണ് സംഭവം. റൺവേയിലേക്ക് പറന്നിറങ്ങിയ വിമാനത്തിന്റെ ലാൻഡിങ് ഗിയർ തകർന്നതാണ് അപകടകാരണം. തകർന്ന ലാൻഡിങ് ഗിയർ റൺവേയിൽ തൊട്ടതോടെ തീപിടിക്കുകയായിരുന്നു. ദക്ഷിണ കൊറിയയിൽ വിമാനാപകടമുണ്ടായി മണിക്കൂറുകൾക്കുള്ളിലാണു സംഭവം.

വിമാനത്തിന്റെ ഉള്ളിൽ നിന്നും യാത്രക്കാർ പകർത്തിയ വിഡിയോ പ്രചരിക്കുന്നുണ്ട്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പരിഭ്രാന്തരായ യാത്രക്കാരെ വിഡിയോയിൽ കാണാം. പിഎഎൽ എയർലൈൻസിന്റെ എയർ കാനഡ ഫ്ലൈറ്റ് എസി 2259 ആണ് അപകടത്തിൽപെട്ടത്. തീപിടുത്തത്തെ തുടർന്നു വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വിസുകളും താൽക്കാലികമായി നിർത്തിവച്ചു. ലാൻഡിങ് ഗിയർ തകരാറിലായതിന്റെ കാരണം അന്വേഷിക്കുകയാണെന്ന് ഏവിയേഷൻ അധികൃതർ പറഞ്ഞു.

You might also like

ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു

പടിഞ്ഞാറൻ ടെക്സസിൽ അതിർത്തി മതിൽ നിർമാണം തുടങ്ങി

Flying in by plane, robbing on scooters: High-tech theft gang from UP caught in Kerala

വിമാനത്തിൽ പറന്നെത്തും, സ്കൂട്ടറിൽ കവർച്ച; യുപിയിലെ ഹൈടെക് മോഷണ സംഘം കേരളത്തിൽ പിടിയിൽ

Housing Announcement in Ottawa: Prominent figures to attend

ഓട്ടവയിൽ ഭവന നിർമ്മാണ പ്രഖ്യാപനം: പ്രമുഖ വ്യക്തികൾ പങ്കെടുക്കും

Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

Vaikom Vijayalakshmi and Malayalam stars in the glow of the National Film Awards

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മിയും മലയാള താരങ്ങളും

Top Picks for You
Top Picks for You