newsroom@amcainnews.com

ട്രംപിന്റെ വെനസ്വേലയിലെ സൈനിക നടപടിക്ക് ശേഷം അടുത്ത ഒപ്പറേഷൻ ക്യൂബയിലേക്ക്; ഈ വർഷാവസാനത്തോടെ ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ അവസാനിപ്പിക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ

വാഷിങ്ടൻ: സൈനിക ഓപ്പറേഷനിലൂടെ വെനസ്വേലയിൽ നിക്കോളാസ് മഡുറോയെ പിടികൂടി ഭരണമാറ്റം കൊണ്ടുവന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇനി കണ്ണുവയ്ക്കുന്നത് ക്യൂബയെയെന്ന് റിപ്പോർട്ടുകൾ. 2026 അവസാനത്തോടെ ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ നിലംപതിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്യൂബയിൽ യുഎസ് പ്രവർത്തനങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. വെനസ്വേലയിലെ സൈനിക നീക്കങ്ങൾക്ക് ശേഷം ട്രംപ് ക്യൂബയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ക്യൂബയിലേക്ക് ഇനി എണ്ണയോ പണമോ പോകില്ലെന്നും തങ്ങളുമായി കരാർ ഉണ്ടാക്കണമെന്നുമായിരുന്നു മുന്നറിയിപ്പ്.

മഡുറോയുടെ ഭരണകാലത്ത് ക്യൂബയ്ക്ക് വെനസ്വേലയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. മഡുറോയെ യുഎസ് പിടികൂടിയത് ക്യൂബയ്ക്ക് വലിയ ക്ഷീണമാണ്. ഇതിനൊപ്പം ക്യൂബൻ സമ്പദ്‌വ്യവസ്ഥ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. വെനിസ്വേലയിലെ യുഎസ് സൈനിക നടപടി ക്യൂബയെയും ബാധിക്കുമെന്നാണ് യുഎസ് കണക്കുകൂട്ടുന്നത്. 1999 മുതൽ വെനിസ്വേലയിൽനിന്നും വലിയ ഇളവുകളോടെ ക്യൂബയ്ക്ക് എണ്ണ ലഭിച്ചിരുന്നു. ഈ വിതരണം യുഎസ് ഇടപെട്ട് നിർത്തലാക്കിയാൽ ക്യൂബയുടെ പക്കലുള്ള എണ്ണ ശേഖരം ഒരാഴ്ചയ്ക്കുള്ളിൽ തീരും. ഇതിനൊപ്പം ക്യൂബയ്ക്ക് മേൽ വീസ നിയന്ത്രണങ്ങളും ട്രംപ് കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ട്.

You might also like
Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

സസ്കാച്വാനിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

Top Picks for You
Top Picks for You