newsroom@amcainnews.com

അഫോർഡബിൾ ലിവിംഗ്, ഉയർന്ന ജീവിത നിലവാരം, തൊഴിലവസരങ്ങൾ… കാനഡയിൽ താമസിക്കാൻ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ കാൽഗറി ഒന്നാം സ്ഥാനത്ത്

ഓട്ടവ: കാനഡയിൽ താമസിക്കാൻ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ കാൽഗറി ഒന്നാം സ്ഥാനം നേടി. ഗ്ലോബൽ സിറ്റിസൺ സൊല്യൂഷൻസാണ് പട്ടിക പുറത്തിറക്കിയത്. അഫോർഡബിൾ ലിവിംഗ്, ഉയർന്ന ജീവിത നിലവാരം, തൊഴിലവസരങ്ങൾ എന്നീ ഘടകങ്ങളാണ് നഗരത്തെ ഒന്നാം സ്ഥാനത്തെത്തിക്കാൻ സഹായിച്ചത്. 2024ൽ ലോകത്തിലെ ഏറ്റവും ജീവിക്കാൻ കഴിയുന്ന അഞ്ചാമത്തെ നഗരമായും 2025ൽ താമസിക്കാനും ജോലി ചെയ്യാനും ഏറ്റവും മികച്ച ആറാമത്തെ നഗരമായും കാൽഗറി തെരഞ്ഞെടുക്കപ്പെട്ടു.

കാൽഗറിയിൽ ജീവിതച്ചെലവ് മിതമാണ്. വാടക ഒഴികെയുള്ള ഒരു വ്യക്തിയുടെ ശരാശരി പ്രതിമാസ ചെലവുകൾ ഏകദേശം 1,581 ഡോളറാണ്. കുറഞ്ഞ നികുതി താമസക്കാരുടെ ഡിസ്‌പോസിബിൾ ഇൻകം വർധിപ്പിക്കാൻ സഹായിക്കുന്നു. കാൽഗറിയിലെ ജീവിത നിലവാരം മൊത്തത്തിൽ ഉയർന്നതാണ്. ജീവിത നിലവാര സൂചികയിൽ 176.3 പോയിന്റ് നേടി.

താരതമ്യേന കുറഞ്ഞ കുറ്റകൃത്യ നിരക്കും, മികച്ച ആരോഗ്യ സംരക്ഷണം, മികച്ച വിദ്യാഭ്യാസ സമ്പ്രദായം എന്നിവയും കാൽഗറിയെ നഗരങ്ങളിൽ മികവുറ്റതാക്കുന്നു. കാൽഗറിക്ക് പിന്നാലെ ഓട്ടവ, എഡ്മന്റൺ, മോൺട്രിയൽ, ഹാമിൽട്ടൺ തുടങ്ങിയ നഗരങ്ങളാണ് പട്ടികയിൽ ആദ്യ അഞ്ചിൽ ഉൾപ്പെട്ടിരിക്കുന്നത്.

You might also like

മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ വൻ അഗ്നിബാധ: 18 പേർക്ക് പരുക്ക്

ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വെടിയേറ്റ ആള്‍ മരിച്ചു

Suicide attempts by crew members on the USS Abraham Lincoln ship

യുഎസ്എസ് ഏബ്രഹാം ലിങ്കൺ കപ്പലിലെ സേനാംഗങ്ങളുടെ ആത്മഹത്യാശ്രമങ്ങൾ

Canada can complete trade talks with India by the end of the year

വർഷാവസാനത്തോടെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പൂർത്തിയാക്കാൻ കഴിയുമെന്ന് കാനഡ

The burning realities of generational shift: The silent crises faced by the American Malayali community

തലമുറ മാറ്റത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ: അമേരിക്കൻ മലയാളി സമൂഹം നേരിടുന്ന നിശബ്ദ പ്രതിസന്ധികൾ

ബി സി കൺസർവേറ്റീവ് പാർട്ടി ലീഡർ കെറി-ലിൻ ഫിൻഡ്‌ലി രാജിവെച്ചു

Top Picks for You
Top Picks for You