newsroom@amcainnews.com

കാനഡയിലെ അവയവമാറ്റ ശസ്ത്രക്രിയാ ചരിത്രത്തിൽ നാഴികക്കല്ല്; റോബോട്ടിക് സാങ്കേതികതയിലൂടെ കുട്ടികൾക്ക് വൃക്ക മാറ്റിവെച്ച് യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ഹോസ്പിറ്റൽ

കാനഡയിലെ അവയവമാറ്റ ശസ്ത്രക്രിയാ ചരിത്രത്തിൽ ഒരു നാഴികക്കല്ല് കൂടി പിന്നിട്ട് യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ഹോസ്പിറ്റൽ. മുതിർന്ന രോഗികളിലും ജീവനുള്ള ദാതാക്കളിലും വിജയകരമായി പരീക്ഷിച്ച റോബോട്ടിക് ശസ്ത്രക്രിയ കുട്ടികളിലും വിജയം കണ്ടു.
മരിച്ച ദാതാക്കളുടെ വൃക്ക കുട്ടികളിൽ മാറ്റിവെച്ചാണ് കാനഡയിൽ ആദ്യമായി ഈ നേട്ടം കൈവരിച്ചത്. യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ഹോസ്പിറ്റലിലെ ഡോക്ടർ മാക്സ് ലെവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ചരിത്രപരമായ ശസ്ത്രക്രിയയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. ഈ വിജയം, ഗെയിം ചെയ്ഞ്ചർ ആയിരിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഈ നൂതന സാങ്കേതികവിദ്യ, ശസ്ത്രക്രിയയുടെ സങ്കീർണ്ണത കുറയ്ക്കുകയും, മുറിവുകളുമായി ബന്ധപ്പെട്ട സങ്കീർണതകൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കനേഡിയൻ ട്രാൻസ്പ്ലാൻ്റ് പ്രോഗ്രാമുകൾക്ക് ഒരു പുതിയ വഴി തുറക്കുന്നതാണ് ഈ മുന്നേറ്റം.
റോബോട്ടിക് ശസ്ത്രക്രിയയിലൂടെയുള്ള അവയവ മാറ്റിവെക്കൽ, രോഗിക്ക് വേഗത്തിൽ സുഖം പ്രാപിക്കാനും വേദന കുറയ്ക്കാനും സഹായിക്കുന്നു. അവയവമാറ്റ ശസ്ത്രക്രിയ രംഗത്തെ കാനഡയുടെ സംഭാവനകൾക്ക് ഈ നേട്ടം കൂടുതൽ തിളക്കം നൽകുകയാണ്.

You might also like

ആൽബർട്ടയിൽ കറക്ഷണൽ സർവീസ് വാൻ ട്രക്കുമായി കൂട്ടിയിടിച്ചു: ഉദ്യോഗസ്ഥരും തടവുകാരിയും കൊല്ലപ്പെട്ടു

Bofors corruption case: Legal proceedings come to an end

ബോഫോഴ്‌സ് അഴിമതിക്കേസ്: നിയമനടപടികൾ അവസാനിച്ചു

ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ സെപ്റ്റംബർ 4 മുതൽ

മിഷിഗൺ സെനറ്റ് പ്രൈമറി: അബ്ദുൾ എൽ-സയീദിന് വിജയം

അമേരിക്കൻ യുവതിയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യൻ യുവാവ് ജർമ്മനിയിൽ പിടിയിൽ

ലിസ്റ്റീരിയ അണുബാധ: ആൽബർട്ടയിൽ വിറ്റ കൂണുകൾ തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You