newsroom@amcainnews.com

പുതിയ മാര്‍പാപ്പയെ കാത്ത് വിശ്വാസികള്‍: രണ്ടാം റൗണ്ട് വോട്ടെടുപ്പിലും തീരുമാനമായില്ല

വത്തിക്കാന്‍ സിറ്റി : മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ രണ്ടാം ദിവസത്തെ രണ്ടാം റൗണ്ട് വോട്ടെടുപ്പിലും തീരുമാനമായില്ല. വോട്ടെടുപ്പ് ശേഷം സിസ്റ്റീന്‍ ചാപ്പലിന്റെ ചിമ്മിനിയിലൂടെ പുറത്തുവന്നത് കറുത്ത പുകയായതോടെ മൂന്നാം റൗണ്ട് വോട്ടെടുപ്പില്‍ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കത്തോലിക്കാ സഭ. കോണ്‍ക്ലേവിന്റെ ആദ്യ ദിവസമായ ഇന്നലത്തെ യോഗത്തിനുശേഷം കറുത്ത പുകയാണ് സിസ്റ്റീന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍നിന്ന് പുറത്തുവന്നത്.

വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന് ഒരാള്‍ക്ക് 89 വോട്ട് വേണ്ടിവരും. വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കര്‍ദിനാള്‍മാര്‍ ഇന്നലെ രാവിലെ ഇന്ത്യന്‍ സമയം 10ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ബലിയര്‍പ്പിച്ചു. കര്‍ദിനാള്‍ സംഘത്തിന്റെ ഡീന്‍ കര്‍ദിനാള്‍ ജിയോവാനി ബറ്റിസ്റ്റ റേയായിരുന്നു മുഖ്യകാര്‍മികന്‍.

അതേസമയം, പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തുവെന്ന വാര്‍ത്ത കേള്‍ക്കാനായി ഇന്നലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ചുകൂടിയത് അമ്പതിനായിരത്തോളം പേരാണ്. ആദ്യ ഫലം പ്രാദേശിക സമയം രാവിലെ 10.30നും രണ്ടാമത്തേത് 12നു ശേഷവും മൂന്നാമത്തേത് വൈകിട്ട് 5.30നും നാലാമത്തേത് രാത്രി 7നും വ്യക്തമാകുമെന്നാണ് കരുതുന്നതെന്ന് വത്തിക്കാന്‍ വക്താവ് മത്തെയോ ബ്രൂണി ഇന്നലെപറഞ്ഞിരുന്നു.

You might also like

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കർശ്ശന നടപടി: 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

Top Picks for You
Top Picks for You