newsroom@amcainnews.com

അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്ക് യാത്രാ ഉപദേശങ്ങളുമായി കാനഡ

ഓട്ടവ: വിവിധ രാജ്യങ്ങളിലേക്ക് അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്ക് യാത്രാ ഉപദേശങ്ങൾ നൽകിയിരിക്കുകയാണ് കാനഡ. രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുമ്പോൾ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് എന്തെങ്കിലും യാത്രാ മുന്നറിയിപ്പുകൾ നിലനിൽക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടത് നല്ലതാണെന്ന് അധികൃതർ പറയുന്നു. ലോകമെമ്പാടുമുള്ള നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ നിലവിൽ സുരക്ഷാ അപകടങ്ങൾ മുതൽ രാഷ്ട്രീയ അസ്ഥിരത വരെയുള്ള വിവിധ കാരണങ്ങളാൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. വിദേശത്തേക്ക് യാത്ര ചെയ്യുന്നവരാണെങ്കിൽ രജിസ്‌ട്രേഷൻ ഓഫ് കനേഡിയൻസ് എബ്രോഡ്(ROCA) യിൽ രജിസ്റ്റർ ചെയ്യാം. വിദേശത്തോ സ്വദേശത്തോ പ്രഖ്യാപിക്കുന്ന അടിയന്തരാവസ്ഥയോ മറ്റ് അപകടമുന്നറിയിപ്പുകളോ അറിയിക്കുന്ന സൗജന്യവും രഹസ്യാത്മകവുമായ സേവനമാണിത്.

ജനപ്രിയ സ്ഥലങ്ങൾക്ക് നിലവിൽ പ്രാബല്യത്തിലുള്ള ചില കനേഡിയൻ സർക്കാർ യാത്രാ ഉപദേശങ്ങൾ നോക്കാം.

ബഹാമസ്: ബഹാമസിലെ നഗരങ്ങളിൽ പോക്കറ്റടി, ബാഗ് പിടിച്ചുപറി, കാർ തട്ടിക്കൊണ്ടുപോകൽ, അക്രമങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ പകൽ സമയങ്ങളിൽ പോലും നടക്കുന്നതിനാൽ യാത്രക്കാർ വളരെ ജാഗ്രത പാലിക്കണമെന്ന് കാനഡ നൽകുന്ന യാത്രാ ഉപദേശത്തിൽ പറയുന്നു.

സ്‌പെയിൻ: സ്‌പെയിനിൽ തീവ്രവാദ ഭീഷണി നിലനിൽക്കുന്നതിനാൽ യാത്രക്കാർ വളരെയധികം ജാഗ്രത പാലിക്കണമെന്ന് കനേഡിയൻ സർക്കാർ മുന്നറിയിപ്പ് നൽകുന്നു.

ഫ്രാൻസ്: ഫ്രാൻസിലും തീവ്രവാദ ഭീഷണി നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്ന് സർക്കാർ പറയുന്നു. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ഫ്രഞ്ച് മാധ്യമങ്ങളും ഓൺലൈനും പരിശോധിക്കാനും നിർദ്ദേശിക്കുന്നു.

വിയറ്റ്‌നാം: വിയറ്റ്‌നാമിലെ നഗരങ്ങളിൽ പോക്കറ്റടിയും പിടിച്ചുപറിയും വ്യാപകമാണെന്ന് ഫെഡറൽ സർക്കാരിന്റെ യാത്രാ ഉപദേശത്തിൽ പറയുന്നു.

മെക്‌സിക്കോ: കുറ്റകൃത്യങ്ങളും തട്ടിക്കൊണ്ടുപോകലും പതിവായി നടക്കുന്നതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിർദ്ദേശിക്കുന്നു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും നിർദ്ദേശത്തിലുണ്ട്.

ജമൈക്ക: കിംഗ്‌സറ്റൺ, മോണ്ടെഗോ ബേ പോലുള്ള വലിയ നഗരങ്ങളിലും വിനോദസഞ്ചാര മേഖലകളിലും സായുധ കൊള്ളയും കൊലപാതകവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്. അതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.


ഇറ്റലി, ഇക്വഡോർ, പെറു, ഫിലിപ്പീയൻസ്, യുഎഇ തുടങ്ങിയിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും യാത്രാ ഉപദേശം നൽകിയിട്ടുണ്ട്. വിവിധ രാജ്യങ്ങൾക്കുള്ള കാനഡയുടെ യാത്രാ ഉപദേശങ്ങളുടെ പൂർണമായ ലിസ്റ്റിനായി ട്രാവൽ അഡൈ്വസ് ആൻഡ് അഡൈ്വസറീസ് വെബ്‌സൈറ്റ് സന്ദർശിക്കുക.

You might also like

46 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; പമേല ഹാർവിയെ തിരിച്ചറിഞ്ഞു; വഴിത്തിരിവായത് പല്ലുകളുടെ പരിശോധന

സാമ്പത്തിക വിദഗ്ധനിൽനിന്ന് ജനപ്രിയ നേതാവിലേക്ക്; കാനഡയിൽ കാർണി തരംഗം; ഒരു വർഷം കൊണ്ട് പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കി ലിബറൽ പാർട്ടി

ചൈനീസ് ആകാശത്ത് 40 ദിവസത്തെ അപ്രതീക്ഷിത വിലക്ക്; ആശങ്കയുമായി ലോകരാജ്യങ്ങൾ

കാനഡ യൂറോപ്യൻ യൂണിയനിൽ ചേരണം: പുതിയ സർവേ

ഇന്ധനവില കുതിക്കുന്നു; ഇറാൻ യുദ്ധം കാനഡയിലെ ടൂറിസം സീസണിന് മങ്ങലേൽപ്പിക്കുന്നു; യാത്രകൾ മാറ്റിവെച്ച് ജനങ്ങൾ

ലോട്ടോ മാക്സ് മാറുന്നു; ടിക്കറ്റ് നിരക്കും സമ്മാനത്തുകയും കൂടും

Top Picks for You
Top Picks for You