newsroom@amcainnews.com

കാട്ടുതീ പടരുന്നു: ആൽബർട്ട ​ഗ്രാന്റ് പ്രെയറിയിൽ ആളുകളെ ഒഴുപ്പിക്കുന്നു

അതിവേഗം പടരുന്ന നിയന്ത്രണാതീതമായ കാട്ടുതീ കാരണം ആൽബർട്ട ഗ്രാൻഡ് പ്രേരിയിൽ നിന്നും ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയതായി സിവിൽ ഉദ്യോഗസ്ഥരും പൊലീസും അറിയിച്ചു. ടൗൺഷിപ്പ് റോഡ് 710 മുതൽ 27 വരെ അവന്യൂവിനു തെക്കും റേഞ്ച് റോഡ് 64 മുതൽ ഹൈവേ 40 വരെയുള്ള കിഴക്കുഭാഗത്തുമുള്ള എല്ലാവരും “ഉടൻ ഒഴിഞ്ഞുപോകണമെന്ന്” ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആൽബർട്ട സർക്കാർ നിർദ്ദേശിച്ചു. റോഡുകൾ അടച്ചിട്ടുണ്ടെന്നും വഴി തിരിച്ചുവിടുകയാണെന്നും പൊലീസ് അറിയിച്ചു. നഗരത്തിൽ നിന്നും ഒഴിപ്പിക്കുന്നവർ പ്രധാനപ്പെട്ട രേഖകൾ, മരുന്നുകൾ എന്നിവ കൈവശം കരുതണമെന്നും ഗ്രാൻഡ് പ്രേരിയിലെ പോമെറോയ് ഹോട്ടലിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം, അധികൃതർ നിർദ്ദേശിച്ചു.

65,000 ജനങ്ങൾ പാർക്കുന്ന ഗ്രാൻഡ് പ്രേരിയുടെ നഗരപരിധിയിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ തെക്ക് പടിഞ്ഞാറായി റേഞ്ച് റോഡ് 64-ടൗൺഷിപ്പ് റോഡ് 710 എന്നിവിടങ്ങളിലാണ് കാട്ടുതീ ആരംഭിച്ചതെന്ന് ആൽബർട്ട ആർ‌സി‌എം‌പി റിപ്പോർട്ട് ചെയ്തു. ടൗൺഷിപ്പ് റോഡുകൾ 704-നും 710-നും ഇടയിലുള്ള റേഞ്ച് റോഡ് 64-ലെ ഡീർ റിഡ്ജ് എസ്റ്റേറ്റിന് സമീപം കാട്ടുതീ ഉണ്ടായതായി ഗ്രാൻഡെ പ്രേരി കൗണ്ടി അറിയിച്ചു. ഡീർ റിഡ്ജ് എസ്റ്റേറ്റിലെ തടാകത്തിന് അപ്പുറത്താണ് തീ പടർന്നത്. തീ അണയ്ക്കാൻ നിരവധി വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഗ്രൗണ്ട് ക്രൂകൾ, രണ്ട് വാട്ടർ ബോംബറുകൾ എന്നിവ സ്ഥലത്തുണ്ട്.

You might also like

‘ഗാസയില്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കണം’ നെതന്യാഹുവിനോട് ട്രംപ്

ലോകത്തിലെ മികച്ച ഔട്ട്‌ഡോർ ഡെസ്റ്റിനേഷൻ: പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം നേടി കാനഡ, 25-ാം സ്ഥാനത്ത് ഇന്ത്യ

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: യുഎസിനെ കളത്തിലിറക്കാന്‍ ഇസ്രയേല്‍

ജി7 ഉച്ചകോടി: ജൂൺ 14 മുതൽ 18 വരെ കാൽഗറിയിൽ ഗതാഗത നിയന്ത്രണം

ഇറാനില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം; സ്റ്റാര്‍ലിങ്ക് സേവനം ലഭ്യമാക്കി ഇലോണ്‍ മസ്‌ക്

എയർ കാനഡയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടെ 2000 ഡോളർ നഷ്ടമായതായി നോവ സ്കോഷ്യ സ്വദേശി

Top Picks for You
Top Picks for You