newsroom@amcainnews.com

മെക്സിക്കോയിലേക്ക് സൈന്യം: ട്രംപിന്‍റെ നീക്കം തടഞ്ഞ് പ്രസിഡൻ്റ് ക്ലോഡിയ ഷീൻബാം

മെക്സിക്കോയിലേക്ക് സൈന്യത്തെ ഇറക്കാനുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ നീക്കം തടഞ്ഞ് മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷീൻബാം. മയക്കുമരുന്ന് കള്ളക്കടത്ത് തടയുക എന്ന പേരിലാണ് മെക്സിക്കോയിലേക്ക് സൈന്യത്തെ ഇറക്കാൻ ട്രംപ് ശ്രമിച്ചത്. എന്നാൽ ട്രംപിന്‍റെ സഹായവാ​ഗ്ദാനം ക്ലോഡിയ നിരസിക്കുകയായിരുന്നു. തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരം വിൽപ്പനയ്ക്കുള്ളതല്ലെന്നും ട്രംപിനോട് പറഞ്ഞതായി ക്ലോഡിയ വ്യക്തമാക്കി.

മയക്കുമരുന്ന് മാഫിയകൾക്കെതിരെ പോരാടാൻ സഹായിക്കാമെന്നും അതിനുവേണ്ടി അമേരിക്കൻ സൈന്യത്തെ വിട്ടുതരാമെന്നുമറിയിച്ചായിരുന്നു ട്രംപിന്‍റെ ഫോൺവിളിയെന്ന് ക്ലോഡിയ പറഞ്ഞു. മെക്സിക്കയിൽ കൂടുതൽ യുഎസ് സൈന്യത്തിന് പ്രസിഡൻ്റ് അനുമതി നൽകുമെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാ​ലെയാണ് വിശദീകരണവുമായി മെക്സിക്കൻ പ്രസിഡൻ്റ് രംഗത്തെത്തിയത്.

You might also like
First in US Military History: US to Live Stream Execution

അമേരിക്കൻ സൈനിക ചരിത്രത്തിൽ ആദ്യം: വധശിക്ഷ തത്സമയം ലൈവ് സ്ട്രീം ചെയ്യാൻ യു.എസ്

Dionne Warwick, 85, cancels Carnegie Hall performance due to severe pain

ടിയോൺ വാർവിക് (85), കഠിനമായ വേദനയെത്തുടർന്ന് കാർണഗീ ഹോൾ പരിപാടി റദ്ദാക്കി

പ്രശസ്ത ഹോളിവുഡ് നടൻ ആർ.ജെ. മിട്ടെ അന്തരിച്ചു

Cancer drug price control: New central move will not benefit patients

കാൻസർ മരുന്ന് വിലനിയന്ത്രണം: പുതിയ കേന്ദ്ര നീക്കം രോഗികൾക്ക് പ്രയോജനം ചെയ്യില്ല

Three lives saved by the bravery of neighbors

അയൽവാസികളുടെ ധീരതയിൽ രക്ഷപെട്ടത് മൂന്ന് ജീവനുകൾ

റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ: സംഗീത നിശയ്‌ക്കൊരുങ്ങി ഹാമിൽട്ടൺ

Top Picks for You
Top Picks for You