newsroom@amcainnews.com

ആൽബർട്ടയിൽ അഞ്ചാംപനി കേസുകൾ കൂടുന്നു

ആൽബർട്ടയിൽ 17 പുതിയ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ മാർച്ച് മാസം മുതൽ മൊത്തം കേസുകളുടെ എണ്ണം 210 ആയി ഉയർന്നു. ഇതിൽ പകുതിയോളം കേസുകളും പ്രവിശ്യയുടെ സൗത്ത് സോണിലാണെന്ന് സർക്കാർ പറയുന്നു. നിലവിൽ 26 കേസുകൾ സജീവമാണെന്നും ഇത് മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ ആഴ്ച വരെ 11 ആൽബർട്ട നിവാസികളെ അഞ്ചാംപനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് ചെയ്തതിൽ 170-ൽ അധികം കേസുകളും കുട്ടികളിലാണ്, അതിൽ 60 ഓളം പേർ അഞ്ച് വയസ്സിൽ താഴെയുള്ളവരാണ്. പനി, ചുമ, മൂക്കൊലിപ്പ്, കണ്ണിൽ ചുവപ്പ്, ശരീരത്തിൽ ചുവന്ന തടിപ്പ് എന്നിവയാണ് അഞ്ചാംപനിയുടെ പ്രധാന ലക്ഷണങ്ങൾ. പനി തുടങ്ങി മൂന്ന് മുതൽ ഏഴ് ദിവസത്തിനുള്ളിൽ ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.

You might also like
Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

യൂറോപ്യൻ യൂണിയനിലേക്കില്ല; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

Cruelty for rejecting marriage proposal; Indian-origin woman shot and dead in the US, accused dies by suicide

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുഎസിൽ മലയാളി വംശജയായ യുവതിയെ വെടിവെച്ചുകൊന്ന് പ്രതി ജീവനൊടുക്കി

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

Top Picks for You
Top Picks for You