newsroom@amcainnews.com

നെല്ല് സംഭരണം മുടങ്ങിയിട്ട് മാസങ്ങൾ; നെൽ കർഷകർ പ്രതിസന്ധിയിൽ

പാലക്കാട്: നെല്ല് സംഭരണം മാസങ്ങളായി മുടങ്ങിയതോടെ പ്രതിസന്ധിയിലായി നെൽ കർഷകർ. പാലക്കാട് ജില്ലയിലെ ഇരുപതിനായിരത്തോളം കർഷകരുൾപ്പെടെ സംസ്ഥാനത്തെ അൻപതിനായിരത്തോളം കർഷകരാണ് പ്രതിസന്ധിയിലായത്.

ജനുവരി അവസാനം നെല്ല് കൊയ്ത് ചാക്കുകളിലാക്കി വെച്ചു. നെല്ലെടുക്കാൻ പക്ഷെ സപ്ലെകോ എത്തിയിട്ടില്ല. കയറ്റിറക്ക് തൊഴിലാളികളുടെ ക്ഷാമമാണ് സംഭരണത്തിന് തടസ്സമെന്നാണ് അധികൃതരുടെ വിശദീകരണം. മാ4ച്ച് 15 നു ശേഷം അംഗീകരിച്ച പിആർഎസ് വായ്പകളുടെ പട്ടിക ബാങ്കുകൾക്ക് കൈമാറിയിട്ടില്ല. മാർച്ച് 31നു കനറാ ബാങ്കുമായുള്ള കരാർ അവസാനിച്ചെങ്കിലും പലിശ കൂട്ടലിൽ തീരുമാനമാകാത്തതിനാൽ പുതുക്കിയിട്ടുമില്ല. എസ്ബിഐ മുഖേന വില നൽകുന്നുണ്ടെങ്കിലും ആ കരാറിന്റെ കാലാവധിയും വൈകാതെ അവസാനിക്കും. ഇതോടെ കടുത്ത ആശങ്കയിലാണ് നെൽ ക4ഷക4.

സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നെല്ല് സംഭരണവും വില വിതരണവും വൈകിപ്പിക്കുകയാണെന്ന ആരോപണവുമായി സിപിഎം അനുകൂല കർഷക സംഘടനയും രംഗത്തെത്തി. അതേസമയം പാലക്കാട്, ആലപ്പുഴ ജില്ലകളിൽ നെല്ല് സംഭരണവും വില വിതരണവും ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്നാണ് സപ്ലൈകോ നൽകുന്ന വിശദീകരണം.

You might also like
Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി കൈൽ ക്യാമ്പ്‌ബെൽ വിജയിച്ചു

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനമായി തുടരും: സാമ്പത്തിക വിദഗ്ധർ

Top Picks for You
Top Picks for You