newsroom@amcainnews.com

ലഹരിയില്‍ നിന്നും വിട; ബില്‍ അവതരിപ്പിച്ച് ആല്‍ബര്‍ട്ട

പ്രവിശ്യയെ ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി നിര്‍ബന്ധിത ചികിത്സാ ബില്‍ അവതരിപ്പിച്ച് ആല്‍ബര്‍ട്ട. ലഹരി ഉപയോഗത്തില്‍ നിന്ന് വ്യക്തികളെ രക്ഷപ്പെടുത്താന്‍ ചികിത്സ നല്‍കുക എന്നതാണ് ബില്‍ ലക്ഷ്യമിടുന്നത്. ഒരാള്‍ അമിതമായി ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വ്യക്തിയുടെ കുടുംബാംഗങ്ങള്‍, മാതാപിതാക്കള്‍, കൂടാതെ ആരോഗ്യ വിദഗ്ധര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പ്രവിശ്യാ കമ്മീഷനില്‍ നിന്ന് ചികിത്സാ ഉത്തരവിനായി അപേക്ഷിക്കാം. ഈ പദ്ധതിക്ക് 18 കോടി ഡോളര്‍ ചിലവ് വരുമെന്ന് കണക്കാക്കുന്നതായി പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് പറഞ്ഞു.

ബില്‍ പ്രകാരം, ഒരാളുടെ ലഹരി ഉപയോഗം അയാള്‍ക്കോ, മറ്റുള്ളവര്‍ക്കോ അപകടകരമെന്ന് തോന്നിയാല്‍, അയാളെ മൂന്ന് മാസം വരെ സുരക്ഷിതമായ സാഹചര്യങ്ങളില്‍ ചികിത്സിക്കാന്‍ ഉത്തരവിടാം. അല്ലെങ്കില്‍ ആറ് മാസം സമൂഹാടിസ്ഥാനത്തിലുള്ള ചികിത്സയ്ക്ക് വിധേയരാക്കാം. അടുത്ത വര്‍ഷം മുതല്‍ ഈ പരിപാടിയുടെ കീഴില്‍ താല്‍ക്കാലിക ചികിത്സാ സംവിധാനങ്ങള്‍ ആരംഭിക്കും. എന്നാല്‍ 2029 ആകുമ്പോഴേക്കും 300 രോഗികളെ വരെ രണ്ട് പുതിയ ചികിത്സാ കേന്ദ്രങ്ങളിലേക്ക് അയയ്ക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

You might also like

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

റഷ്യയിലെ എണ്ണ സംഭരണശാലയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം, വൻ തീപിടിത്തം; സോച്ചിയിലെ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

Top Picks for You
Top Picks for You