newsroom@amcainnews.com

കാനഡയിലെ താല്‍ക്കാലിക വീസ അപേക്ഷകള്‍ നിരസിക്കുന്നതായി റിപ്പോര്‍ട്ട്

ഓട്ടവ: രാജ്യത്തെ പാര്‍പ്പിടം, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം എന്നിവയിലെ പ്രതിസന്ധി ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2024-ല്‍ ഏകദേശം 23 ലക്ഷത്തിലധികം താല്‍ക്കാലിക വീസ അപേക്ഷകള്‍ നിരസിച്ചതായി റിപ്പോര്‍ട്ട്. ജനസംഖ്യാ വര്‍ധന കുറയ്ക്കുന്നതിനുമായി ഇമിഗ്രേഷന്‍ നയങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് സന്ദര്‍ശകരുടെയും രാജ്യാന്തര വിദ്യാര്‍ത്ഥികളുടെയും വിദേശ തൊഴിലാളികളുടെയും അപേക്ഷകള്‍ നിരസിച്ചത്. മൊത്തം 2,360,000 താല്‍ക്കാലിക വീസ അപേക്ഷകളാണ് നിരസിച്ചതെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) അറിയിച്ചു.

കഴിഞ്ഞ വര്‍ഷം 1,950,000 സന്ദര്‍ശക വീസ അപേക്ഷകളാണ് നിരസിച്ചത്. സന്ദര്‍ശക വീസയ്ക്ക് അപേക്ഷിച്ചവരുടെ 54% വരുമിത്. 2023-ല്‍ ഇത് 40 ശതമാനമായിരുന്നു. സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളില്‍ ഏകദേശം 290,317 എണ്ണം 2024-ല്‍ നിരസിക്കപ്പെട്ടു. മൊത്തം അപേക്ഷിച്ചവരുടെ 52 ശതമാനമാണ് ഈ വര്‍ഷം തള്ളിയത്. കഴിഞ്ഞ വര്‍ഷം അത് 38 ശതമാനമായിരുന്നു. കൂടാതെ ഏകദേശം 115,549 വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ നിരസിക്കപ്പെട്ടു. ആകെ അപേക്ഷിച്ചവരുടെ 22 ശതമാനമാണിത്.

കോവിഡ് മഹാമാരിക്ക് ശേഷം കനേഡിയന്‍ പൗരന്മാര്‍ നേരിടുന്ന ഭവന പ്രതിസന്ധിയും ജീവിതച്ചെലവ് വര്‍ധിക്കുന്നതും മൂലം വലിയ സമ്മര്‍ദ്ദം നേരിടുന്നതിനാല്‍ രാജ്യത്തെ താത്ക്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിന് ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 2025-ല്‍ 395,000 പുതിയ സ്ഥിര താമസക്കാരെയും 2026-ല്‍ 380,000 ആയും 2027-ല്‍ 365,000 ആയും നിശ്ചയിച്ചിട്ടുണ്ട്.

You might also like

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

കാനഡയിൽ എംബസി സ്ഥാപിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ

വെസ്റ്റ്‌ജെറ്റ് സൈബർ ആക്രമണം: അന്വേഷണം ആരംഭിച്ചു

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

സോഫ്റ്റ് വുഡ് വ്യവസായത്തിന് ഫണ്ട് അനുവദിച്ച് മാർക്ക് കാർണി

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

Top Picks for You
Top Picks for You