newsroom@amcainnews.com

എരുമേലിയിൽ വീടിന് തീപിടിച്ച് ഗൃഹനാഥ മരിച്ചു; ഭർത്താവിനും 2 മക്കൾക്കും ഗുരുതര പരുക്ക്

കോട്ടയം: എരുമേലിയിൽ വീടിനു തീപിടിച്ച് ഒരാൾ മരിച്ചു. മൂന്നുപേർക്കു ഗുരുതരപരുക്കേറ്റു. കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തൻപുരക്കൽ വീട്ടിൽ സീതമ്മ(50) ആണ് മരിച്ചത്. തീപിടിത്തത്തിൽ ഭർത്താവ് സത്യപാലൻ(53), മകൾ അഞ്ജലി (26), മകൻ ഉണ്ണിക്കുട്ടൻ(22) എന്നിവർക്ക് പരുക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.

ഇന്നു രാവിലെ ഒരു യുവാവ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നു. ഇവർ പോയതിനു പിന്നാലെ ഇതു സംബന്ധിച്ച് വീട്ടിൽ തർക്കമുണ്ടായി. പിന്നാലെ വീട്ടിനുള്ളിൽ തീ പടരുകയായിരുന്നു. തീ പടർന്നത് എങ്ങനെയെന്നു വ്യക്തമല്ല. വീട്ടിൽ വച്ച് ആരെങ്കിലും ആത്മഹത്യാശ്രമം നടത്തിയതാണോ എന്നും സംശയമുണ്ട്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You might also like

ഇന്ധന നികുതി ഇളവ് ഡിസംബർ വരെ നീട്ടി ആൽബർട്ട സർക്കാർ

Assault on freedom of the press; Media's legal battle invoking the First Amendment against Trump's ban

പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; ട്രംപിന്റെ വിലക്കിനെതിരെ ഒന്നാം ഭേദഗതി ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെ നിയമയുദ്ധം 

Indian basketball all set to have its IPL moment

ഇന്ത്യൻ ബാസ്കറ്റ്ബോൾ അതിന്റെ ഐപിഎൽ നിമിഷത്തിലേക്ക് തയ്യാറെടുക്കുന്നു

B-1 bombers take to the skies; Is the war drum sounding again in West Asia?

ബി-1 ബോംബറുകൾ ആകാശത്തേക്ക്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളമോ?

മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ വൻ അഗ്നിബാധ: 18 പേർക്ക് പരുക്ക്

ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

Top Picks for You
Top Picks for You