newsroom@amcainnews.com

​സാമൂഹിക മാധ്യമങ്ങളിൽ കവിത പ്രചരിപ്പിച്ചതിന് കോൺഗ്രസ് എംപിക്കെതിരെ ഗുജറാത്ത് പൊലീസ് എടുത്ത കേസ്: ആവിഷ്ക്കാരസ്വാതന്ത്യവും പൗരന്മാരുടെ അവകാശങ്ങളും ചവിട്ടി മെതിക്കരുത്; കടുത്ത വിമർശനത്തോടെ സുപ്രീംകോടതി റദ്ദാക്കി

ഗാന്ധിന​ഗർ: സാമൂഹിക മാധ്യമങ്ങളിൽ കവിത പ്രചരിപ്പിച്ചതിന് കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഘഡിക്കെതിരെ ഗുജറാത്ത് പൊലീസ് എടുത്ത കേസ് കടുത്ത വിമർശനത്തോടെ റദ്ദാക്കി സുപ്രീംകോടതി. ആവിഷ്ക്കാരസ്വാതന്ത്യവും പൗരന്മാരുടെ അവകാശങ്ങളും ചവിട്ടി മെതിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി.

ഹേ രക്തദാഹിയായ മനുഷ്യ കേൾക്കൂ എന്ന് അർത്ഥം വരുന്ന കവിതയാണ് എംപി ഫേസ്ബുക്കിൽ നേരത്തെ പോസ്റ്റ് ചെയ്തത്. ഇതിനെതിരായ പരാതിയിലാണ് വരികൾ ദേശീയ ഐക്യത്തിനു നിരക്കാത്തതും മതവികാരം വ്രണപ്പെടുത്തുന്നതെന്നും ആരോപിച്ച് യുപി ഗുജറാത്ത് പൊലീസ് എടുത്തത്. കേസിനെതിരെ എംപി നൽകിയ ഹർജി അംഗീകരിച്ച കോടതി ഗുജറാത്ത് പൊലീസിനെതിരെ കടുത്ത വിമർശനം ഉയർത്തി.

ഒരാൾ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം കോടതികൾ സംരക്ഷിക്കണം. അഭിപ്രായ സ്വാതന്ത്യത്തിന് ചില നിയന്ത്രണങ്ങൾ ഭരണഘടനയിലുണ്ട്. എന്നാൽ ദുർബലമനസുള്ള വ്യക്തിയുടെ കാഴ്ചപ്പാട് അനുസരിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ വിലയിരുത്തരുത്. ജനാധിപത്യത്തിൽ ആവിഷ്കാര സ്വാതന്ത്ര്യം അനിവാര്യമെന്നും കോടതി ഓർമ്മിപ്പിച്ചു.

ഭരണഘടന മൂല്യങ്ങൾ ഉറപ്പാക്കാൻ പൊലീസിന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. കേസ് റദ്ദാക്കാൻ വിസ്സമ്മതിച്ച ഗുജറാത്ത് ഹൈക്കോടതിയേയും സുപ്രീം കോടതി വിമർശിച്ചു. പല സംസ്ഥാനങ്ങളിലും മാധ്യമപ്രവർത്തകരും കാർട്ടൂണിസ്റ്റുകളും സ്റ്റാൻഡപ് കൊമേഡിയൻമാരും നടപടി നേരിടുമ്പോഴാണ് സുപ്രീംകോടതിയുടെ ഈ മുന്നറിയിപ്പ്. പൊലീസ് നടപടിക്ക് കീഴ്ക്കോടതികളിൽ നിന്ന് പിന്തുണ കിട്ടുന്നതിലുള്ള അതൃപ്തി കൂടിയാണ് സുപ്രീംകോടതി പ്രകടിപ്പിച്ചിരിക്കുന്നത്.

You might also like
Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

സസ്കാച്വാനിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

Top Picks for You
Top Picks for You