newsroom@amcainnews.com

നിയമം പാലിച്ചില്ലെങ്കിൽ സർക്കാരും കൈവിടും; അമേരിക്കയിലേക്ക് യാത്രക്കൊരുങ്ങുന്ന കാനഡക്കാർക്ക് യാത്രാ ഉപദേശം നൽകി കനേഡിയൻ സർക്കാർ

ഓട്ടവ: യുഎസിലേക്ക് യാത്രക്കൊരുങ്ങുന്ന കാനഡക്കാർക്ക് യാത്രാ ഉപദേശം നൽകി കനേഡിയൻ സർക്കാർ. 30 ദിവസത്തിൽ കൂടുതൽ താമസിക്കുകയാണെങ്കിൽ സന്ദർശകർ രജിസ്റ്റർ ചെയ്യണം. ഈ രജിസ്ട്രേഷൻ കാനഡക്കാർക്കും മറ്റ് വിദേശ പൗരന്മാർക്കും ഒരുപോലെ ബാധകമാണ്. രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ പിഴ, പ്രോസിക്യൂഷൻ, തടങ്കൽ അല്ലെങ്കിൽ നാടുകടത്തലിന് കാരണമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. സന്ദർശകർക്ക് യുഎസ് കസ്റ്റംസ് ബോർഡർ പ്രൊട്ടക്ഷൻ വെബ്‌സൈറ്റിൽ അവരുടെ I-94 പ്രവേശന ഫോം നോക്കി സ്വയമേവ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിയും.

അതേസമയം, യാത്രയ്ക്കിടെ ഉണ്ടാകുന്ന സങ്കീർണതകൾ ഒഴിവാക്കാൻ കനേഡിയൻ യാത്രക്കാർ ഈ മാനദണ്ഡങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്നും, യുഎസ് പ്രവേശന നിബന്ധനകൾ പാലിക്കാത്ത യാത്രക്കാർക്ക് വേണ്ടി ഇടപെടാൻ കഴിയില്ലെന്നും കനേഡിയൻ സർക്കാർ മുന്നറിയിപ്പ് നൽകുന്നു.

You might also like

ബാൻഫ് നാഷണൽ പാർക്കിൽ ബോ ഗ്ലേസിയർ ഫാൾസിൽ പാറയിടിഞ്ഞുവീണുണ്ടായ അപകടം: തിരച്ചിൽ അവസാനിപ്പിച്ചു; മരിച്ചത് രണ്ട് പേർ

ജി-7 ഉച്ചകോടിക്കിടെ മാര്‍ക് കാര്‍ണി-മോദി കൂടിക്കാഴ്ച ഇന്ന്

കാനേഡിയൻ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത; തൊഴിൽ അവനസരങ്ങൾക്ക് പുതിയ പദ്ധതിയുമായി ഫെഡറൽ സർക്കാർ; മുൻ പരിചയം വേണ്ട, ശമ്പളം മണിക്കൂറിന് 2420 രൂപ വരെ, അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് ഒന്ന്

ലോകത്തിലെ ഏറ്റവും സമ്പന്നന്മാരുടെ പട്ടിക: ഒന്നാം സ്ഥാനം നിലനിർത്തി മസ്ക്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി ഒറാക്കിളിന്റെ കോ ഫൗണ്ടർ ലാറി എലിസൻ രണ്ടാം സ്ഥാനത്ത്

ഇറാൻ – ഇസ്രയേൽ സംഘർഷം: കേരളത്തിൽനിന്നുള്ള വിവിധ വിമാന സർവീസുകൾ റദ്ദാക്കി; ഇറാനിൽ കുടുങ്ങിയത് പതിനായിരത്തോളം ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചു

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: എണ്ണവില കുതിക്കുന്നു

Top Picks for You
Top Picks for You